സുരക്ഷിത ഷോപ്പിങ് കാമ്പയിനുമായി ലുലു
text_fieldsദോഹ: ഉപഭോക്താക്കൾക്കും ജീവനക്കാർക്കും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായി മുൻനിര റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റ് ഖത്തർ കാമ്പയിന് തുടക്കം കുറിച്ചു. 'ഷോപ്പ് സേഫ് ആൻഡ് സ്റ്റേ ഹെൽത്തി' എന്ന തലക്കെട്ടിൽ ഖത്തറിലെ ലുലുവിെൻറ എല്ലാ സ്റ്റോറുകളിലും കാമ്പയിൻ നടക്കുന്നുണ്ട്.
കോവിഡ്-19 മഹാമാരി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ തന്നെ ഉപഭോക്താക്കളുെടയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കാനായി കടുത്ത സുരക്ഷ, ശുചിത്വ മാനദണ്ഡങ്ങളും മുൻകരുതലുകളുമായിരുന്നു ലുലു ഹൈപ്പർമാർക്കറ്റ് നടപ്പാക്കിയിരുന്നത്.ഉപഭോക്താക്കളുടെ സുരക്ഷിതമായ ഷോപ്പിങ് ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായി പരിശീലനം നേടിയ സുരക്ഷാ ജീവനക്കാരെ തന്നെ എല്ലാ സ്റ്റോറുകളിലും നിയമിച്ചിരുന്നു.
ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും ആരോഗ്യം ഉറപ്പുവരുത്തുന്നതിൽ ഇവരുടെ സാന്നിധ്യം വലിയ സഹായമായിരുന്നു.കോവിഡ്-19 ആരംഭിച്ചത് മുതൽ കടുത്ത ആരോഗ്യ സുരക്ഷ മുൻകരുതലുകളാണ് ലുലു സ്വീകരിച്ചിരുന്നതെന്നും നടപ്പാക്കിയതെന്നും പൂർണമായും സർക്കാർ നിർദേശങ്ങൾ പാലിച്ചാണ് ഇവയെന്നും തങ്ങളുടെ ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ ഇതിലൂടെ സാധിച്ചെന്നും ലുലു ഹൈപ്പർമാർക്കറ്റ് ഖത്തർ ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.