Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ ചാ​രി​റ്റി...

ഖ​ത്ത​ർ ചാ​രി​റ്റി സേ​വ​ന​ങ്ങ​ൾ​ക്ക് ലു​ലു ഗ്രൂ​പ്പി​ന്റെ പി​ന്തു​ണ

text_fields
bookmark_border
ഖ​ത്ത​ർ ചാ​രി​റ്റി സേ​വ​ന​ങ്ങ​ൾ​ക്ക് ലു​ലു ഗ്രൂ​പ്പി​ന്റെ പി​ന്തു​ണ
cancel
camera_alt

ഷോ​പ് ആ​ൻ​ഡ് ഡൊ​ണേ​റ്റ് വ​ഴി സ​മാ​ഹ​രി​ച്ച ഒ​ന്ന​ര ല​ക്ഷം റി​യാ​ലി​ന്റെ സം​ഭാ​വ​ന ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ എം.​ഒ. ഷൈ​ജാ​ൻ ​ഖ​ത്ത​ർ ചാ​രി​റ്റി ചീ​ഫ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ഓ​ഫി​സ​ർ അ​ഹ​മ്മ​ദ് യൂ​സു​ഫ് ഫ​ ഖ്റു​വി​ന് കൈ​മാ​റു​ന്നു. ലു​ലു ഗ്രൂ​പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​മീ​പം

ദോ​ഹ: ഖ​ത്ത​ർ ചാ​രി​റ്റി​യു​ടെ മാ​നു​ഷി​ക സേ​വ​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഒ​ന്ന​ര ല​ക്ഷം റി​യാ​ൽ സം​ഭാ​വ​ന ചെ​യ്തു. സി.​എ​സ്.​ആ​ർ പ​ദ്ധ​തി​യോ​ട് ചേ​ർ​ന്ന് റ​മ​ദാ​നി​ൽ ന​ട​ന്ന ലു​ലു ഷോ​പ് ആ​ൻ​ഡ് ഡൊ​ണേ​റ്റ് വ​ഴി സ​മാ​ഹ​രി​ച്ചാ​ണ് സം​ഭാ​വ​ന ന​ൽ​കി​യ​ത്.

1.50 ല​ക്ഷം റി​യാ​ലി​ന്റെ ചെ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ച​ട​ങ്ങി​ൽ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ എം.​ഒ. ഷൈ​ജാ​ൻ ​ഖ​ത്ത​ർ ചാ​രി​റ്റി ചീ​ഫ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ഓ​ഫി​സ​ർ അ​ഹ​മ്മ​ദ് യൂ​സു​ഫ് ഫ​ഖ്റു​വി​ന് കൈ​മാ​റി. ഡി ​റി​ങ് റോ​ഡി​ലെ ലു​ലു റീ​ജ​ന​ൽ ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ റീ​ജ​ന​ൽ മാ​നേ​ജ​ർ ഷാ​ന​വാ​സ് പി.​എം ഉ​ൾ​പ്പെ​ടെ ലു​ലു ഉ​ദ്യോ​ഗ​സ്ഥ​ർ പ​​ങ്കെ​ടു​ത്തു.

സാ​മൂ​ഹി​ക ക്ഷേ​മ, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടു​ള്ള ലു​ലു ഗ്രൂ​പ്പി​ന്റെ ഉ​ത്ത​ര​വാ​ദി​ത്വ​പൂ​ർ​ണ​മാ​യ പി​ന്തു​ണ​ക്ക് അ​ഹ​മ്മ​ദ് യൂ​സു​ഫ് ഫ​ഖ്റു ന​ന്ദി അ​റി​യി​ച്ചു. ഖ​ത്ത​ർ ചാ​രി​റ്റി​യു​ടെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ സി.​എ​സ്.​ആ​ർ പ​ദ്ധ​തി​യാ​ണ് ചാ​രി​റ്റി പാ​ട്ണ​ർ എ​ന്ന് വി​ശേ​ഷി​പ്പി​ച്ച അ​ദ്ദേ​ഹം, സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഖ​ത്ത​ർ ചാ​രി​റ്റി​യു​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കു​ചേ​രാ​നു​ള്ള ഏ​റ്റ​വും വ​ലി​യ അ​വ​സ​ര​മാ​ണി​തെ​ന്നും വ്യ​ക്ത​മാ​ക്കി. ഖ​ത്ത​ർ ചാ​രി​റ്റി​യു​ടെ വി​വി​ധ പ​ദ്ധ​തി​ക​ളെ​യും കാ​മ്പ​യി​നു​ക​ളെ​യും പി​ന്തു​ണ​ക്കു​ന്ന ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന് അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു.

ഖ​ത്ത​ർ ചാ​രി​റ്റി​യു​മാ​യു​ള്ള പ​ങ്കാ​ളി​ത്തം അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന് എം.​ഒ. ഷൈ​ജാ​ൻ പ​റ​ഞ്ഞു. ഷോ​പ്പ് ആ​ൻ​ഡ് ഡൊ​ണേ​റ്റ് ഉ​ൾ​പ്പെ​ടെ സം​രം​ഭ​ങ്ങ​ൾ ലു​ലു ഉ​പ​ഭോ​ക്താ​ക്ക​ളെ മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​വാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന ഒ​ന്നാ​ണ്. ഭാ​വി​യി​ലെ വി​വി​ധ പ​രി​പാ​ടി​ക​ളെ പി​ന്തു​ണ​യ്ക്കു​ന്ന​തി​ലെ പ്ര​തി​ബ​ദ്ധ​ത വ്യ​ക്ത​മാ​ക്കി​യ അ​ദ്ദേ​ഹം ഖ​ത്ത​ർ ചാ​രി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും പ്ര​ശം​സി​ച്ചു.

ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ലു​ലു ഗ്രൂ​പ്പും ഖ​ത്ത​ർ ചാ​രി​റ്റി​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ​ലു​ലു സ്റ്റോ​റു​ക​ളി​ലെ ചെ​ക്കൗ​ട്ട് കൗ​ണ്ട​റു​ക​ൾ വ​ഴി സം​ഭാ​വ​ന ന​ൽ​കാ​നും, ദാ​നം പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി ഖ​ത്ത​ർ ചാ​രി​റ്റി​യു​ടെ ഖൈ​ർ കാ​ർ​ഡു​ക​ൾ, ഫ​ണ്ട് സ്വ​രൂ​പി​ക്കാ​നാ​യി ഷോ​പ് ആ​ൻ​ഡ് ഡൊ​ണേ​റ്റ്, ചാ​രി​റ്റി പാ​ർ​ട്ണ​ർ തു​ട​ങ്ങി വി​വി​ധ പ​ദ്ധ​തി​ക​ൾ ഈ​ ​മേ​ഖ​ല​യി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:charityGulf Newslulu hypermarketQatar News
News Summary - Lulu Hypermarket donates 1.50 lakh riyals through charity partner Shop and Donate
Next Story