ഐൻ ഖാലിദ് ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചു
text_fieldsദോഹ: ലുലു ഗ്രൂപ്പിെൻറ 231ാമത്തെയും ഖത്തറിലെ 18ാമത്തെയും ഹൈപ്പർമാർക്കറ്റ് ഐൻ ഖാലിദിൽ പ്രവർത്തനമാരംഭിച്ചു. ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ വ്യവസായ പ്രമുഖൻ ശൈഖ് അബ്ദുല്ല ബിൻ ഹസ്സൻ ആൽഥാനിയും ശൈഖ് ഫലാഹ് ബിൻ അലി ബിൻ ഖലീഫ ആൽഥാനിയും ഉദ്ഘാടനം നിർവഹിച്ചു. 150,000 ചതുരശ്രയടി വിസ്തീർണത്തിലുള്ള ഹൈപ്പർ മാർക്കറ്റിൽ വിവിധ രാജ്യക്കാരുടെ താൽപര്യത്തിനനുസരിച്ചുള്ള ഉന്നത ഗുണനിലവാരമുള്ള വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ഏറ്റവും ആകർഷകമായ വിലയിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയിട്ടുണ്ട്.
പ്ലാനറ്റ് വൈ, ജ്യൂസ് സ്റ്റേഷൻ, റീ ഫിൽ സെക്ഷൻ, എക്കോ ഫ്രണ്ട്ലി, സ്റ്റെം ടോയ്സ് തുടങ്ങി നിരവധി സവിശേഷതകൾ പുതിയ ഹൈപ്പർ മാർക്കറ്റിൽ ഒരുക്കിയിട്ടുണ്ട്.
ഖത്തറിൽ പുതിയ ഹൈപ്പർമാർക്കറ്റ് ആരംഭിക്കാനായതിൽ സന്തോഷമുണ്ടെന്നും ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. ഈ വർഷം മൂന്ന് ഹൈപ്പർ മാർക്കറ്റുകൾ കൂടി ഖത്തറിൽ ആരംഭിക്കും. നവംബറിൽ നടക്കുന്ന ഫിഫ ലോക കപ്പ് ഫുട്ബാൾ മത്സരത്തിന്റെ മുന്നോടിയായി ഫിഫ ഫാൻ സോണിൽ പുതിയ ലുലു ഹൈപ്പർ മാർക്കറ്റ് ഒക്ടോബറിൽ ആരംഭിക്കും. ലോകകപ്പ് കാണാനായി ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നായി ലക്ഷക്കണക്കിന് ആളുകളാണ് എത്തുന്നത്. ഫാൻ സോണിൽ പ്രവർത്തിക്കുന്നതോടെ സന്ദർശകർക്കും താമസക്കാർക്കും ലുലു ഹൈപ്പർ മാർക്കറ്റ് മികച്ച അനുഭവം നൽകാൻ സാധിക്കും. ഇതിനുള്ള സൗകര്യങ്ങൾ നൽകിയ ഖത്തർ ഭരണകൂടത്തിന് നന്ദിപറയുന്നുവെന്നും യൂസഫലി കൂട്ടിച്ചേർത്തു.
ഗൾഫ് രാജ്യങ്ങൾ കോവിഡിെൻറ വെല്ലുവിളികൾ അതിജീവിച്ച് വ്യാപാര-വാണിജ്യ രംഗങ്ങളടക്കം എല്ലാമേഖലകളും പുത്തനുണർവിെൻറ പാതയിലാണ്. ഇത് ഗൾഫ് ഭരണാധികാരികളുടെ ഭരണനേതൃത്വത്തിെൻറ വിശാലമായ കാഴ്ചപ്പാടിെൻറ ഫലമായാണെന്നും യൂസഫലി പറഞ്ഞു. പുതിയ ഐൻ ഖാലിദ് ഉദ്ഘാടനത്തോടെ ഖത്തറിലെ ലുലു ഹൈപ്പർമാർക്കറ്റുകളുടെ എണ്ണം 18 ആയി. ഖത്തർ ഭരണാധികാരികളുടെയും അധികാരികളുടെയും സഹായത്തോടെയും പിന്തുണയോടെയുമാണ് ഈ നേട്ടത്തിലെത്തി നിൽക്കുന്നതെന്ന് ലുലു ഗ്രൂപ് ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ് പറഞ്ഞു. ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ, ശൈഖ് അബ്ദുൽ റഹ്മാൻ ബിൻ അബ്ദുല്ല ആൽഥാനി, നബീൽ അബു ഈസ, ആദിൽ അബ്ദുൽ റസാഖ്, നാസർ അൽ അൻസാരി, സി.വി റപ്പായി, ഡോ. ആർ സീതാരാമൻ, ലുലു ഖത്തർ റീജനൽ ഡയറക്ടർ എം.ഒ. ഷൈജൻ, ശ്രീലങ്ക, ഇന്തോനേഷ്യ, ജോർജിയ, അർമീനിയ അംബാസഡർമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.