Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലു​ലു...

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് പ്ര​മോ​ഷ​ൻ കാ​മ്പ​യി​ൻ ഇ​ന്നു മു​ത​ൽ

text_fields
bookmark_border
ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് പ്ര​മോ​ഷ​ൻ കാ​മ്പ​യി​ൻ ഇ​ന്നു മു​ത​ൽ
cancel

ദോ​ഹ: മു​ൻ​നി​ര റീ​ട്ടെ​യി​ൽ വ്യാ​പാ​ര ശൃം​ഖ​ല​യാ​യ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ 10/15/20/30 പ്ര​മോ​ഷ​ൻ കാ​മ്പ​യി​ൻ തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കും. ജൂ​ലൈ ഏ​ഴു​വ​രെ നി​ല​നി​ൽ​ക്കു​ന്ന കാ​മ്പ​യി​ൻ കാ​ല​യ​ള​വി​ൽ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ഉ​ൽ​പ​ന്ന​ങ്ങ​ൾ പ​ത്ത് റി​യാ​ൽ, 15 റി​യാ​ൽ, 20 റി​യാ​ൽ, 30 റി​യാ​ൽ വി​ല ശ്രേ​ണി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും.

വി​പ​ണി വി​ല​യു​ടെ താ​ഴെ​യു​ള്ള ശ്രേ​ണി​യി​ലാ​ണ് കാ​മ്പ​യി​ൻ കാ​ല​യ​ള​വി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക എ​ന്ന​തി​നാ​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ നി​ര​ക്കി​ൽ പ​ർ​ച്ചേ​സ് ചെ​യ്യാ​നു​ള്ള അ​വ​സ​ര​മാ​ണ് കൈ​വ​രു​ന്ന​ത്. പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, പാ​ദ​ര​ക്ഷ​ക​ൾ, സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ൾ, കാ​യി​ക ഇ​ന​ങ്ങ​ൾ, സ്റ്റേ​ഷ​ന​റി​ക​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ, തി​ര​ഞ്ഞെ​ടു​ത്ത ഇ​ല​ക്ട്രോ​ണി​ക്സ് ഉ​ൽ​പ​ന്ന​ങ്ങ​ൾ, ഫ്ര​ഷ് ഫു​ഡ്, പ​ല​ച​ര​ക്ക് തു​ട​ങ്ങി നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും അ​ല്ലാ​ത്ത​തു​മാ​യ വൈ​വി​ധ്യ​മാ​ർ​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ൾ 10/15/20/30 പ്ര​മോ​ഷ​ൻ കാ​മ്പ​യി​നി​ൽ ഉ​ൾ​ക്കൊ​ള്ളി​ക്കും.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ലും ഏ​റെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ​താ​ണ് ഈ ​കാ​മ്പ​യി​ൻ. താ​ങ്ങാ​നാ​വു​ന്ന വി​ല​യി​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക എ​ന്ന​തി​നൊ​പ്പം മി​ക​ച്ച ഷോ​പ്പി​ങ് അ​നു​ഭ​വം കൂ​ടി ന​ൽ​കു​ക​യാ​ണ് ലു​ലു ല​ക്ഷ്യം വെ​ക്കു​ന്ന​തെ​ന്ന് മാ​നേ​ജ്മെ​ന്റ് വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് യാ​ത്രാ അ​വ​ശ്യ​വ​സ്തു​ക്ക​ൾ, സ​മ്മാ​ന​ങ്ങ​ൾ, ചോ​ക്ല​റ്റു​ക​ൾ, ന​ട്ട്സ്, വ​സ്ത്ര​ങ്ങ​ൾ എ​ന്നി​വ മി​ത​മാ​യ നി​ര​ക്കി​ൽ വാ​ങ്ങാ​നു​ള്ള അ​വ​സ​ര​മാ​ണി​ത്.

കൂ​ടാ​തെ, ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ ഷോ​പ്പ് ആ​ൻ​ഡ് വി​ൻ പ്ര​മോ​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സ​ര​മു​ണ്ട്. ഇ​തി​ൽ പ​ത്തു​ല​ക്ഷം റി​യാ​ലി​ന്റെ കാ​ഷ് പ്രൈ​സു​ക​ളും ലു​ലു വൗ​ച്ച​റു​ക​ളും പ​ത്തു​ല​ക്ഷം ഹാ​പ്പി​ന​സ് ലോ​യ​ൽ​റ്റി പോ​യ​ന്റു​ക​ളും നേ​ടാ​ൻ അ​വ​സ​രം ല​ഭി​ക്കു​ന്നു.

ആ​ഗ​സ്റ്റ് മൂ​ന്ന് വ​രെ ന​ട​ക്കു​ന്ന ഷോ​പ് & വി​ൻ മെ​ഗാ ല​ക്കി ഡ്രോ ​കൂ​പ്പ​ൺ 50 റി​യാ​ലി​ൽ കൂ​ടു​ത​ൽ പ​ർ​ച്ചേ​സ് ചെ​യ്യു​മ്പോ​ൾ ല​ഭി​ക്കും. ഈ ​റാ​ഫി​ൾ കൂ​പ്പ​ണു​ക​ൾ സ്റ്റോ​റി​ലെ ക​സ്റ്റ​മ​ർ സ​ർ​വി​സ് കൗ​ണ്ട​റി​ൽ ന​ൽ​കു​ക​യോ Luluhypermarket.com-ൽ ​ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യോ ചെ​യ്യാം.ഡി-​റി​ങ് റോ​ഡി​ലെ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ആ​ഗ​സ്റ്റ് അ​ഞ്ചി​ന് ഗ്രാ​ൻ​ഡ് ന​റു​ക്കെ​ടു​പ്പ് ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lulu hypermarketPromotion Campaign
News Summary - Lulu Hypermarket Promotion Campaign
Next Story