അത് വ്യാജസന്ദേശമാണേ, വിശ്വസിക്കരുതെന്ന് ലുലു
text_fieldsദോഹ: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ലുലു ഹൈപ്പർ മാർക്കറ്റ് 500 ഡോളറിെൻറ കൂപ്പൺ സൗജന്യമായി നൽകുന ്നുവെന്ന് വ്യാജ വാർത്ത പ്രചരിക്കുന്നു. വെബ്സൈറ്റ് രൂപവത്കരിച്ചാണ് വ്യാജവാർത്തയുടെ പ്രചാരണം.
വാട് സാപ് ഗ്രൂപ്പുകളിലൂടെയും ഫേസ്ബുക്കിലൂടെയും ഇത് പ്രചരിക്കുന്നുണ്ട്. ചെറിയ ചോദ്യാവലി പൂരിപ്പിച്ച ശേഷം 20 സുഹൃത്തുക്കൾക്കോ അഞ്ച് വാട്സാപ് ഗ്രൂപ്പുകളിലോ അയക്കാൻ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. ഇതോടെ ലുലുവിെൻറ ഏത് ഒൗട്ട്ലെറ്റിൽനിന്നും 500 ഡോളറിെൻറ പർച്ചേസ് നടത്താമെന്നാണ് വാഗ്ദാനം. ഒാൺലൈൻ പർച്ചേസും നടത്താമെന്ന് പറയുന്നു.
എന്നാൽ, ഇത്തരം അറിയിപ്പുകൾ വ്യാജമാണെന്ന് ലുലു ഹൈപ്പർമാർക്കറ്റ് മാനേജ്മെൻറ് അറിയിച്ചു. വഞ്ചനകളിൽ കുടുങ്ങിപ്പോകരുത്. ലുലു ഗ്രൂപ്പിെൻറ വിവിധ പദ്ധതികളും ആനുകൂല്യങ്ങളും സംബന്ധിച്ച അറിയിപ്പുകൾ ഒ ൗദ്യോഗിക സോഷ്യൽ മീഡിയാ പേജുകളും വിശ്വസ്ത പത്രമാധ്യമങ്ങളും വഴി മാത്രമേ പുറത്തുവിടുകയുള്ളൂ. അല്ലാത്തവ വിശ്വസിക്കരുത്. പ്രചരിപ്പിക്കുകയുമരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.