സമ്മാനപ്പെരുമഴയുമായി ലുലു ഷോപ് ആൻഡ് വിൻ
text_fieldsദോഹ: സമ്മാനപ്പെരുമഴയുടെ ഷോപ്പിങ് ഉത്സവത്തിന് തുടക്കം കുറിച്ച് ലുലു ഹൈപ്പർമാർക്കറ്റിൽ ‘ഷോപ് ആൻഡ് വിൻ മെഗാ ലക്കി ഡ്രോ’ ആരംഭിച്ചു. ആഗസ്റ്റ് മൂന്നുവരെ നീളുന്ന ഉത്സവകാലത്തിൽ വിജയികളെ കാത്തിരിക്കുന്നത് അവിശ്വസനീയമായ സമ്മാനങ്ങൾ. പത്ത് ലക്ഷം റിയാൽ കാഷ് പ്രൈസും ലുലു വൗച്ചറും പത്ത് ലക്ഷം ഹാപ്പിനസ് ലോയൽറ്റി പോയന്റ് എന്നിവ ഉൾപ്പെടുന്നതാണ് ഈ ഷോപ്പിങ് ഉത്സവകാലം. വെറും 50 റിയാലിന് ഷോപ്പിങ് നടത്തിക്കൊണ്ട് ഖത്തറിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകൾ വഴിയും ഉപഭോക്താക്കൾക്ക് ഈ ‘ഷോപ് ആൻഡ് വിൻ മെഗാ ലക്കി ഡ്രോ’യിൽ പങ്കെടുക്കാം.
ഉപഭോക്താക്കൾ ഇ റാഫിൾ കൂപ്പൺ കസ്റ്റമർ സർവിസ് കൗണ്ടറിലോ, ലുലു ഹൈപ്പർമാർക്കറ്റിന്റെ വെബ്സൈറ്റിലോ (Luluhypermarket.com) രജിസ്റ്റർ ചെയ്യുന്നതോടെ നറുക്കെടുപ്പിൽ പങ്കാളികളായി കഴിഞ്ഞു. ഷോപ്പിങ് മഹാമേളക്കൊടുവിൽ ആഗസ്റ്റ് അഞ്ചിന് ഡി റിങ് റോഡിലെ ലുലു ഹൈപ്പർമാർക്കറ്റിലാവും ഭാഗ്യജേതാവിനെ തെരഞ്ഞെടുക്കുന്ന നറുക്കെടുപ്പ്. ഖത്തറിലെ തങ്ങളുടെ പ്രിയപ്പെട്ട ഉപഭോക്താക്കൾക്കായി ഏറ്റവും വലിയ സമ്മാനങ്ങളുമായി ഷോപ് ആൻഡ് വിൻ മെഗലാ ലക്കി ഡ്രോ ആരംഭിക്കുന്നത് സന്തോഷകരമാണെന്ന് ലുലു ഹൈപ്പർമാർക്കറ്റ് വക്താവ് അറിയിച്ചു. നിലവിലുള്ള വിവിധ ഓഫറുകൾക്കൊപ്പം ഷോപ്പിങ് അവസരം ഉപയോഗപ്പെടുത്തി കൈനിറയെ സമ്മാനങ്ങൾ വാരിക്കൂട്ടാനുള്ള അവസരമാണ് ലുലു ഒരുക്കുന്നത്.
വേനൽകാലത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള പൂൾ സെറ്റ്സ്, എ.സി, ഫ്രിഡ്ജ്, ബീച്ച് ടോയ്സ് ഉൾപ്പെടെ വിവിധ ഉൽപന്നങ്ങളുടെ പ്രൊമോഷൻ മേയ് 13 വരെ തുടരും. വേനൽകാല വസ്ത്രങ്ങളുടെ വിൽപനയുമായി ഫാഷൻ സ്റ്റോറിലും നിരവധി ഉൽപന്നങ്ങൾ ലഭ്യമാണ്. ഇലക്ട്രോണിക്സ്, ലാപ്ടോപ്, മൊബൈൽ ഫോൺ, ടി.വി എന്നിവ ഉൾപ്പെടുന്ന ഡിജി ടെക് പ്രൊമോഷൻ മേയ് 11 വരെ ലുലു ഹൈപ്പർമാർക്കറ്റിൽ തുടരും. ഓൺലൈൻ ഷോപ്പിങ് നടത്തുന്നവർക്കുള്ള മാസ്റ്റർ കാർഡ് ഓൺലൈൻ ഓഫറിലൂടെ 20 ശതമാനം (75 റിയാൽ വരെ) ഇളവ് ലഭിക്കുന്ന ഷോപ്പിങ് മേള മേയ് നാല് വരെയും തുടരും. 200 റിയാലിൽ കുറയാത്ത തുകക്ക് ഓൺലൈൻ ഷോപ്പിങ് നടത്തുന്നവർക്കാണ് ഇളവ് ലഭിക്കുക. ലുലു ഹാപ്പിനസ് ലോയൽറ്റി ഉടമകൾക്ക് തെരഞ്ഞെടുത്ത ഉൽപന്നങ്ങൾക്ക് 10 ശതമാനം ഇളവും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.