'ലെറ്റ്സ് ഈറ്റാലിയൻ' ഫെസ്റ്റുമായി ലുലു ഹൈപ്പർ മാർക്കറ്റ്
text_fieldsദോഹ: ഇറ്റാലിയൻ ഉൽപന്നങ്ങളുടെ വിപുലമായ ശേഖരമൊരുക്കി ലുലു ഹൈപ്പർ മാർക്കറ്റിൻെറ 'ലെറ്റ്സ് ഈറ്റാലിയൻ' ഫെസ്റ്റിവലിന് തുടക്കമായി. ഇറ്റാലിയന്‍ ട്രേഡ് ഏജന്‍സി, ഇറ്റാലിയൻ വിദേശകാര്യ മന്ത്രാലയത്തിൻെറ ഇൻറർനാഷനൽ കോർപറേഷൻ, ഖത്തറിലെ ഇറ്റലി എംബസിയുടെ ട്രേഡ് പ്രമോഷന് സെക്ഷന്‍ എന്നിവയുമായി സഹകരിച്ചാണ് ലുലു ഹൈപ്പർ മാർക്കറ്റ് ഖത്തർ നാലാമത് 'ലെറ്റ്സ് ഈറ്റാലിയൻ ഫെസ്റ്റ്' സംഘടിപ്പിക്കുന്നത്.
അൽ മെസിലായിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ ഖത്തറിലെ ഇറ്റലി അംബാസഡർ അലസാന്ദ്രോ പ്രുണാസ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു.
ഇറ്റാലിയൻ ട്രേഡ് കമീഷണർ ജിയോസഫത് റിഗാനോ, ലുലു ഗ്രൂപ് ഇൻറർനാഷനൽ ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ്, ഐ.ടി.എ ഉദ്യോഗസ്ഥർ, എംബസി ഉദ്യോഗസ്ഥർ, ലുലു ഹൈപ്പർ മാർക്കറ്റ് മേധാവികൾ എന്നിവരും പങ്കെടുത്തു.
പച്ചക്കറികള്‍, പഴവർഗങ്ങൾ, ഇറ്റാലിയൻ പാസ്ത, അരി, പാല്‍ക്കട്ടി, പാലുല്പന്നങ്ങള്, ബിസ്കറ്റ്, കാപ്പി, ഒലിവ് ഓയില്‍, ചോക്ലറ്റ്സ്, സോസ്, കാൻഡ് വെജിറ്റബിൾ തുടങ്ങി ഭക്ഷ്യമേഖലയിലെ ഇറ്റാലിയന്‍ വൈദഗ്ധ്യമാണ് ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയത്. ലോകപ്രശസ്ത ഇറ്റാലിയൻ വിഭവങ്ങൾ അറിയാനും രുചിക്കാനുമുള്ള അവസരം കൂടിയാണ് ഫെസ്റ്റിവലെന്ന് അധികൃതർ അറിയിച്ചു. 2020 ജൂലൈയിൽ ഐ.ടി.എയുണ്ടാക്കിയ ധാരണ പ്രകാരമുള്ള അവസാന ഫെസ്റ്റിവൽ കൂടിയാണിത്.
'ഏറ്റവും പുതുമനിറഞ്ഞ ഫെസ്റ്റിവലാണ് ഒരുക്കിയതെന്ന് ലുലു ഹൈപ്പർ മാർക്കറ്റ് ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ് പറഞ്ഞു. മറ്റ് സൂപ്പർ മാർക്കറ്റുകളിലൊന്നും ലഭ്യമാവാത്ത വിഭവങ്ങളുമായാണ് ഫെസ്റ്റിവൽ ഇത്തവണ സജ്ജീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.