'ടേസ്റ്റ് ഓഫ് ശ്രീലങ്ക' ഫെസ്റ്റുമായി ലുലു ഹൈപർമാർക്കറ്റ്
text_fieldsദോഹ: ടേസ്റ്റ് ഓഫ് ശ്രീലങ്ക പ്രമേയവുമായി ലുലു ഹൈപർമാർക്കറ്റിൽ ശ്രീലങ്കൻ ഫെസ്റ്റിന് തുടക്കമായി. ഫെബ്രുവരി ആറു മുതൽ 11 വരെ നീളുന്ന ഫെസ്റ്റിവലിൽ ശ്രീലങ്കൻ ഉൽപന്നങ്ങളുടെയും വിഭവങ്ങളുടെയും വിപുലമായ ശേഖരമുണ്ട്. ഡി റിങ്ങിലെ ലുലുവിൽ നടന്ന ചടങ്ങിൽ ഖത്തറിലെ ലങ്കൻ അംബാസഡർ മുഹമ്മദ് മഫാസ് മുഹിദ്ദീൻ ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ് ഇന്‍റർനാഷനൽ ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ്, വിവിധ ബാങ്ക്, ചെറുകിട സ്ഥാപന മേധാവികൾ ചടങ്ങിൽ പങ്കെടുത്തു.
ശ്രീലങ്കയുടെ വിശാലമായ സംസ്കാരവും പാരമ്പര്യവും ഖത്തറിലെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതാണ് ഫെസ്റ്റ്. കർഷകരിൽനിന്നും ഫാമുകളിൽനിന്നും ഉൽപന്നങ്ങൾ ശേഖരിക്കുന്ന ലുലുവിന്‍റെ കയറ്റുമതി കേന്ദ്രം ശ്രീലങ്കയിലുണ്ടെന്നും വർഷങ്ങളായി രാജ്യവുമായി മികച്ച ബന്ധമാണ് നിലനിൽക്കുന്നതെന്നും അംബാസർ വ്യക്തമാക്കി.
വൈവിധ്യമാർന്ന 350ലേറെ ഉൽപന്നങ്ങൾ ലുലു വഴി ഖത്തറിലെ വിപണിയിലെത്തുന്നുവെന്നും, ലങ്കൻ സമൂഹത്തിന് അത് അനുഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു. കൊളംബോയിലെ സ്പെഷൽ ഇക്കണോമിക് സോണിലായി ലുലുവിന്‍റെ സോഴ്സിങ് ഓഫിസ് പ്രവർത്തനമാരംഭിച്ചതായി ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ് പറഞ്ഞു. ഇതുവഴി രാജ്യത്തെ കർഷകരിൽനിന്നും നേരിട്ട് സ്വീകരിക്കുന്ന ഉൽപന്നങ്ങൾ ഖത്തറിലെ ശ്രീലങ്കൻ സമൂഹം ഉൾപ്പെടെ ആവശ്യക്കാരിലേക്ക് വേഗത്തിൽ എത്തിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.