സ്തനാർബുദത്തിനെതിരെ പ്രചാരണവുമായി ലുലു
text_fieldsദോഹ: സ്തനാർബുദത്തിനെതിരായ ഖത്തർ കാൻസർ സൊസൈറ്റിയുടെ ബോധവത്കരണ കാമ്പയിനിൽ പങ്കാളികളായി ലുലു ഹൈപ്പർ മാർക്കറ്റും.
ഒക്ടോബർ ഒന്നിന് തുടങ്ങി ഒരുമാസം നീണ്ടുനിൽക്കുന്ന കാൻസർ സൊസൈറ്റിയുടെ 'േബ്ലാസം' കാമ്പയിനിെൻറ ഭാഗമായി 'ഷോപ് ആൻഡ് ഡൊണേറ്റ്' പദ്ധതി ആവിഷ്കരിച്ചാണ് ലുലു കൈകോർക്കുന്നത്. ആയിരത്തിലേറെ ഉൽപന്നങ്ങളുടെ വിൽപനയുടെ ഒരുവിഹിതം ക്യൂ.സി.എസിെൻറ അർബുദ ബോധവത്കരണ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും.
ലുലു ഹൈപ്പർ മാർക്കറ്റിെൻറ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയുടെയും (സി.എസ്.ആർ), ഖത്തർ നാഷനൽ വിഷൻ പദ്ധതിയുടെയും ഭാഗമായാണ് പരിപാടി.
സ്തനാർബുദ ബോധവത്കരണത്തിനുള്ള മാസം എന്നനിലയിൽ ഒക്ടോബറിൽ ലുലു ഷോറൂമുകളിലെ ജീവനക്കാർ പിങ്ക് റിബൺ ധരിച്ചാവും ഉപഭോക്താക്കളെ വരവേൽക്കുന്നത്.
ഉപഭോക്താക്കളിൽ അർബുദ ബോധവത്കരണം നൽകുക, അർബുദം തടയാനായി ആരോഗ്യകരമായ ജീവിതം ശീലമാക്കുക എന്നതാണ് ലക്ഷ്യം.
അർബുദ ബോധവത്കരണ പരിപാടികളിലെ ലുലു ഹൈപ്പർ മാർക്കറ്റിെൻറ പങ്കാളിത്തത്തെയും ജീവനക്കാരുടെ സന്നദ്ധതയെയും ക്യൂ.സി.എസ് ബിസിനസ് ഡെവലപ്മെൻറ് ആക്ടിങ് മേധാവി സകരിയ കറസൗൻ സ്വാഗതം ചെയ്തു. ലുലു ഹൈപ്പർ മാർക്കറ്റിെൻറ സഹകരണം എല്ലാവിഭാഗം ജനങ്ങളിലേക്ക് അർബുദത്തിനെതിരായ ബോധവത്കരണ സന്ദേശം എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.