ലുലുവിൽ ഖത്തരി ഉൽപന്നങ്ങളുടെ വിപണനമേള
text_fieldsദോഹ: പ്രാദേശിക ഉൽപന്നങ്ങൾ ജനകീയമാക്കുന്നതിന്റെ ഭാഗമായി വിപുലമായ ഷോപ്പിങ് ഉത്സവവുമായി ലുലു ഹൈപ്പർമാർക്കറ്റ്. ‘ഖത്തരി ഉൽപന്നങ്ങൾ നമ്മുടെ പ്രഥമ ചോയ്സ്’എന്ന പേരിലാണ് പ്രാദേശികമായി ഉൽപാദിപ്പിച്ച ഭക്ഷ്യ, ഭക്ഷ്യേതര ഉൽപന്നങ്ങളുടെ വിപുലമായ ശേഖരവുമായി പുതിയ വിപണന മേളക്ക് തുടക്കം കുറിച്ചത്. 2010മുതൽ എല്ലാ വർഷവും നടക്കുന്ന മേള മാർച്ച് ഒമ്പതുവരെ നീണ്ടുനിൽക്കും.
ഖത്തറിലെ പ്രദേശിക കർഷകരെയും ഉൽപാദകരെയും സ്ഥാപനങ്ങളെയും പിന്തുണക്കുന്നതിന്റെ ഭാഗമായാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. പച്ചക്കറികൾ, മാംസം, മുട്ട, പാലുൽപന്നങ്ങൾ, ശീതീകരിച്ച വസ്തുക്കൾ, ബേക്കറി വിഭവങ്ങൾ എന്നിവ മുതൽ ഗ്രോസറി, ഹെൽത്ത് ആൻഡ് ബ്യൂട്ടി ഉൽപന്നങ്ങൾ, ബെഡ്ഷീറ്റ്, തലയിണ, ടേബ്ൾ കവർ എന്നിവ ഉൾപ്പെടുന്നതാണ് ഫെസ്റ്റിവൽ. അബു സിദ്ര ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ മുനിസിപ്പാലിറ്റി മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസിസ് ബിൻ തുർകി അൽ സുബൈഇ ഉദ്ഘാടനം ചെയ്തു. ശൈഖ് ജാസിം ബിൻ മുഹമ്മദ് ആൽഥാനി, റയ്യാൻ മുനിസിപ്പാലിറ്റി ഡയറക്ടർ ജാബിർ ഹസൻ അൽ ജാബിർ, ലുലു ഗ്രൂപ് ഇന്റർനാഷനൽ ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ്, മുനിസിപ്പാലിറ്റി മന്ത്രാലയം ഭക്ഷ്യ സുരക്ഷ വിഭാഗം ഡയറക്ടർ ഡോ. മസൂദ് ജാറല്ലാഹ് അൽ മർറി, സെൻട്രൽ മുനിസിപ്പൽ കൗൺസിൽ വൈസ് പ്രസിഡന്റ് മുഹമ്മദ് ഹമദ് അൽ അത്താൻ അൽ മർറി, ഡിസ്ട്രിക്ട് 15 മുനിസിപ്പൽ കൗൺസിൽ അംഗം മുബാറക് ബിൻ അൽ സാലിം, മുനിസിപാലിറ്റി മന്ത്രാലയം കാർഷിക വിഭാഗം അസി. ഡയറക്ടർ ആദിൽ അൽ കൽദി, ഖത്തർ ചേംബർ പ്രതിനിധി ഉബൈദ് അലി, അബ്ദുല്ല റസാഖ് എന്നിവർ ഉൾപ്പെടെ പങ്കെടുത്തു.
അൽ റയ്യാൻ ഫാൻ, നബാതി ഫാം, റീജനൽ അഗ്രി. ഫാം, അഗ്രികോ ഫാം, സിംസിമ ഫാം, ഉംഖുറാൻ ഫാം, അൽ ഫർദാൻ ഗ്രൂപ് ഫാം, അജാജ് ഫാം, അൽ സഫ്വ ഫാം, പാരമൗണ്ട് തുടങ്ങി 25ഓളം ഫാമുകളിൽനിന്നുള്ള പ്രതിനിധികൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. പ്രാദേശിക ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിലും കർഷകർക്കും ഉൽപാദകർക്കും നൽകുന്ന പിന്തുണയിലും ലുലു ഗ്രൂപ്പിനെ അൽ റയാൻ മുനിസിപ്പാലിറ്റി ഡയറക്ടർ ജാബിർ ഹസൻ അൽ ജാബിർ അഭിനന്ദിച്ചു.
പ്രാദേശിക ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ലുലു വേൾഡ് ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമാണ് ‘ഖത്തരി പ്രോഡക്ട്സ് അവർ ഫസ്റ്റ് ചോയ്സ്’ഫെസ്റ്റിവൽ എന്ന ഡോ. മുഹമ്മദ് അൽതാഫ് പറഞ്ഞു. 35 ഫാമുകളിൽനിന്നുള്ള 300ഓളം പ്രാദേശിക ഉൽപന്നങ്ങളാണ് ഫെസ്റ്റിവലിന്റെ ഭാഗമായി വിൽപനക്കുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.