ലോക പരിസ്ഥിതി ദിനത്തിൽ പങ്കുചേർന്ന് ലുലു
text_fieldsദോഹ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിെൻറ ദശലക്ഷം മരങ്ങൾ എന്ന തലക്കെട്ടിലൂന്നിയുള്ള സംരംഭത്തിൽ പങ്കുചേർന്ന് റീട്ടെയിൽ രംഗത്തെ പ്രമുഖരായ ലുലു ഹൈപർമാർക്കറ്റും. ഡി-റിങ് റോഡിൽ ലുലു ഹൈപർമാർക്കറ്റ് അങ്കണത്തിൽ നടന്ന പരിപാടിയിൽ പബ്ലിക് പാർക്സ് ഡിപ്പാർട്മെൻറ് അസി. ഡയറക്ടർ മുഹമ്മദ് അൽസാദ,േപ്രാജക്ട് സെക്ഷൻ മേധാവി ഖാലിദ് അസിന്ദി, മുതിർന്ന ഉദ്യോഗസ്ഥരായ എൻജിനീയർ മയ്സൂൻ, ദോഹ മുനിസിപ്പാലിറ്റി ഗാർഡൻ വകുപ്പിൽനിന്നുള്ള നാസർ അൽദർവീശ്, അബ്ദിൽ മഹ്ദി സൽമാൻ, ലുലു ഗ്രൂപ് മാനേജ്മെൻറിൽനിന്നുള്ള മുതിർന്ന ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
പ്രകൃതി സംരക്ഷണത്തിെൻറ മഹത്തായ സന്ദേശങ്ങൾ ജനങ്ങളിലെത്തിക്കിക്കുന്നതിനുള്ള മന്ത്രാലയത്തിെൻറ സംരംഭത്തിന് പിന്തുണ നൽകുന്നതിെൻറ ഭാഗമായാണ് ലുലുവിെൻറ പരിപാടി. കൂടാതെ, ലുലു ഹൈപർമാർക്കറ്റുകളിലെത്തുന്ന ഉപഭോക്താക്കൾക്ക് ചെടികൾ നൽകുകയും ചെയ്യുന്നു. ലുലു ഹൈപർമാർക്കറ്റ് പാർക്കിങ് ഗ്രൗണ്ടുകളിൽ ചെടികൾ നട്ടുവളർത്തുകയും ചെയ്യും.
സമൂഹത്തോടുള്ള പ്രതിബദ്ധതയുടെയും ലുലു ഗ്രൂപ്പിെൻറ സി.എസ്.ആർ പരിപാടികളുടെയും ഭാഗമായുള്ള സുസ്ഥിരത, ലുലു ഹൈപർമാർക്കറ്റിെൻറ മുൻഗണനാ വിഷയങ്ങളിലൊന്നാണ്. പരിസ്ഥിതി സംരക്ഷണത്തിെൻറ ഭാഗമായി നിരവധി പദ്ധതികളും സംരംഭങ്ങളുമാണ് ലുലു ആവിഷ്കരിക്കുന്നതും നടപ്പാക്കിക്കൊണ്ടിരിക്കുന്നതും.
കഴിഞ്ഞ ആഴ്ച സുസ്ഥിരത പ്രവർത്തനങ്ങൾക്ക് ജി.എസ്.എ.എസ് ഗോൾഡ് റേറ്റ് അംഗീകാരവും ലുലുവിനെ തേടിയെത്തിയിരുന്നു. മിഡിലീസ്റ്റിലും ഉത്തരാഫ്രിക്കയിലുമായി സുസ്ഥിരതക്ക് ഗോൾഡ് റേറ്റിങ് നേടുന്ന പ്രഥമ റീട്ടെയിലറെന്ന ഖ്യാതിയും ലുലുവിന് സ്വന്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.