ലുലു ‘ഷോപ് ടു വിൻ’: വിജയികൾക്ക് ലാൻഡ് ക്രൂയിസർ സമ്മാനിച്ചു
text_fieldsലുലു ഹൈപ്പർമാർക്കറ്റിന്റെ ‘ഷോപ് ടു വിൻ’ വിജയികൾക്ക് ലാൻഡ് ക്രൂയിസർ കൈമാറിയപ്പോൾ
ദോഹ: ലുലു ഹൈപ്പർമാർക്കറ്റിന്റെ മെഗാ പ്രമോഷൻ പദ്ധതിയായ ‘ഷോപ് ടു വിൻ’ വിജയികൾക്കുള്ള ലാൻഡ് ക്രൂയിസർ കാറുകൾ കൈമാറി. ലുലു ഹൈപ്പർമാർക്കറ്റ് ഡി റിങ് റോഡിൽ നടന്ന ചടങ്ങിൽ ഭാഗ്യം അനുഗ്രഹിച്ച അഞ്ചു പേർക്ക് ആഡംബര വാഹനമായ ടൊയോട്ട ലാൻഡ് ക്രൂയിസറുകൾ സമ്മാനിച്ചു. ജി.എക്.ആർ 2023 മോഡൽ വാഹനങ്ങളുടെ താക്കോൽ ലുലു ഹൈപ്പർമാർക്കറ്റ് ഗ്രൂപ് റീജനൽ ഡയറക്ടർ ഷൈജാൻ എം.ഒ, റീജനൽ മാനേജർ ഷാനവാസ് പി.എം എന്നിവർ ചേർന്ന് സമ്മാനിച്ചു.
ചടങ്ങിൽ ലുലു ഒഫിഷ്യൽസും ജീവനക്കാരും പങ്കെടുത്തു. അമീർ, അരവിന്ദ് രാജശേഖരൻ നായർ, ഗോവിന്ദരാജ് ചിന്നസാമി, ബൽദേവ് സിങ്, ഖാലിദ് ഹാമിദ് എന്നിവരാണ് ‘ഷോപ് ടു വിൻ’ പ്രമോഷനിൽ ലാൻഡ് ക്രൂയിസറിന് അവകാശികളായത്. ഇതിനു പുറമെ, നറുക്കെടുപ്പിൽ വിജയികളായ 100 പേർക്ക് 5000 റിയാലിന്റെ ഗിഫ്റ്റ് വൗച്ചറുകളും സമ്മാനമായി നൽകി. വമ്പൻ സമ്മാന പദ്ധതികളുമായി ആരംഭിച്ച ‘ഷോപ് ടു വിൻ’ മെഗാ പ്രമോഷൻ കാമ്പയിന് ഉപഭോക്താക്കളിൽനിന്ന് ആവേശകരമായ പ്രതികരണമായിരുന്നു ലഭിച്ചത്. വിജയികളെയും പങ്കെടുത്തവരെയും ലുലു ഗ്രൂപ് അഭിനന്ദിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.