വിലക്കുറവിന്റെ മഹാമേള; ‘10-15-20-30’ പ്രമോഷനുമായി ലുലു
text_fieldsദോഹ: ഉപഭോക്താക്കൾ ആവേശത്തോടെ കാത്തിരുന്ന 10-15-20-30 റിയാൽ പ്രമോഷന് ലുലു ഹൈപ്പർ മാർക്കറ്റിൽ തിങ്കളാഴ്ച തുടക്കമാകുന്നു. നിത്യോപയോഗ വസ്തുക്കൾ മുതൽ വസ്ത്രങ്ങൾ, സ്പോർട്സ് ഉൽപന്നങ്ങൾ, സ്റ്റേഷനറി, കളിപ്പാട്ടങ്ങൾ, ഇലക്ട്രോണിക്സ്, പഴവർഗങ്ങൾ, ഗൃഹോപകരണങ്ങൾ, പാദരക്ഷകൾ, ഹെൽത്ത്-ബ്യൂട്ടി പ്രോഡക്ട്സ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി 1500ലേറെ ഉൽപന്നങ്ങളാണ് ആകർഷകമായി വിലക്കുറവിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ജൂലൈ 24ന് തുടങ്ങുന്ന പ്രമോഷൻ ആഗസ്റ്റ് ആറു വരെ നീണ്ടുനിൽക്കും.
ഉയർന്ന ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാക്കിക്കൊണ്ടാണ് ലുലു ഹൈപ്പർ മാർക്കറ്റുകളിൽ വിലക്കുറവിന്റെ മേളയായി 10-15-20-30 പ്രമോഷൻ ആരംഭിക്കുന്നത്. വേനലവധികഴിഞ്ഞ് വീണ്ടും സജീവമാകുന്ന വേളയിൽ ഉപഭോക്താക്കൾക്ക് ആവശ്യമായ എല്ലാ ഉൽപന്നങ്ങളും ഈ ഓഫറിൽ ലഭ്യമാകും.
സ്കൂളുകളിൽ വീണ്ടും പഠനകാലം ആരംഭിക്കാനിരിക്കെ ‘ബാക് ടു സ്കൂൾ’ ഓഫിസ് ആൻഡ് സ്റ്റേഷനറി ഉൽപന്നങ്ങളും ഉപഭോക്താക്കൾക്കായി കാത്തിരിക്കുന്നു. എല്ലാ വർഷവും ഏറ്റവും വിജയകരമായി മാറുന്ന 10-15-20-30 പ്രമോഷനിൽ ഇത്തവണ കൂടുതൽ ഉൽപന്നങ്ങൾ ഉൾപ്പെടുത്തി വിപുലീകരിച്ചതായി ലുലു ഹൈപ്പർ മാർക്കറ്റ് മാനേജ്മെന്റ് അറിയിച്ചു.
പ്രമോഷനോട് അനുബന്ധിച്ച് ഹോട്ട് ഫുഡ് ആൻഡ് ബേക്കറി വിഭാഗത്തിൽ അറബിക്, വെസ്റ്റേൺ, ചൈനീസ്, സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ ഉൾപ്പെടെ വൈവിധ്യമാർന്ന വിഭവങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
ലുലു ഹൈപ്പർ മാർക്കറ്റിന്റെ ഒന്നരക്കിലോ സ്വർണസമ്മാന പദ്ധതിയിൽ ഭാഗമാകാനുള്ള അവസരംകൂടി കാത്തിരിക്കുന്നു. സ്വർണവും ഗിഫ്റ്റ് കാർഡും സമ്മാനമായുള്ള ആകർഷക പദ്ധതിയിൽ 100 റിയാലിനു മുകളിലുള്ള തുകക്ക് ഷോപ്പിങ് നടത്തുന്ന ഉപഭോക്താക്കൾക്ക് ഇ-റാഫിൾ കൂപ്പൺ വഴി പങ്കാളിയാകാവുന്നതാണ്.
ഒന്നരക്കിലോ സ്വർണവും ഒരു ലക്ഷം റിയാലിന്റെ ഗിഫ്റ്റ് കാർഡുകളുമാണ് 50 ഭാഗ്യവാന്മാരെ കാത്തിരിക്കുന്നത്. തിങ്കളാഴ്ച മുതൽ ആഗസ്റ്റ് ആറു വരെ ഖത്തറിലെ മുഴുവൻ ലുലു ഹൈപ്പർ മാർക്കറ്റുകളിലും പ്രമോഷൽ ലഭ്യമാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.