ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്‍െറ ഏഴാമത് ശാഖ അല്‍ മെസിലയില്‍ തുറന്നു
text_fieldsദോഹ: ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്‍െറ ഖത്തറിലെ ഏഴാമത് ശാഖ അല്‍ മെസിലയില്‍ തുറന്നു. ചടങ്ങില്‍ ഖത്തര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ ശൈഖ് ഖലീഫ ബിന്‍ ജാസിം ബിന്‍ മുഹമ്മദ് ആല്‍ഥാനി ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്ത്യന്‍ അംബാസിഡര്‍ പി കുമരന്‍, മിന മേഖലയിലെ ഖത്തര്‍ ഇന്‍ഷ്വറന്‍സ് കമ്പനി ഡപ്യൂട്ടി ഗ്രൂപ്പ് പ്രസിഡന്‍റും സി.ഇ. ഒയുമായ ശൈഖ് ഖാലിദ് ബിന്‍ ഹസ്സന്‍ ആല്‍ഥാനി, സലീം ഖാലഫ് അല്‍ മന്നായി, ഹുസൈന്‍ അല്‍ ഫര്‍ദാന്‍, അലി ഹുസൈന്‍ അല്‍ ഫര്‍ദാന്‍, അശ്റഫ് അബു ഈസ, നബീല്‍ അബു ഈസ, ഗാനിം അല്‍ ഖുബൈസി, ദോഹ ബാങ്ക് സി.ഇ.ഒ ഡോ. ആര്‍ സീതാരാമന്‍, വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാര്‍, ഡെപ്യൂട്ടി സ്ഥാനപതിമാര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പ്രാദേശിക വ്യവസായ സമൂഹത്തിലെ പ്രതിനിധികള്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി, സി.ഇ.ഒ സെയ്ഫീ രൂപ്വാല, ഡയറക്ടര്‍ മുഹമ്മദ് അല്‍താഫ്, ലുലു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ലുലു ഗ്രൂപ്പിന്‍്റെ 132-ാമത്തെയും ശാഖയാണ് അല്‍ മെസിലയിലേത്.
ഒന്നര ലക്ഷം ചതുരശ്രഅടി വിസ്തീര്‍ണത്തിലാണിത്. വിശാലമായ പാര്‍ക്കിംഗ് സൗകര്യമുണ്ട്. ഖത്തറില്‍ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് തുറക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ലുലുവിന്‍്റെ മറ്റു ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ പോലെ അല്‍ മെസിലയിലേതും ജനകീയമാകുമെന്നും ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി പറഞ്ഞു. പച്ചക്കറി, പഴം, ക്ഷീര ഉത്പന്നങ്ങള്‍, ഇറച്ചി, മീന്‍, ഭക്ഷ്യോത്പന്നങ്ങള്‍, ബേക്കറി എന്നിവക്കും തുണിത്തരങ്ങള്‍, ഇലക്ട്രോണിക്സ്, ഐ ടി ഉത്പന്നങ്ങള്‍, സ്റ്റേഷനറി, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവക്കും പ്രത്യേക വിഭാഗങ്ങളാണ് ഒരുക്കിയിട്ടുള്ളത്. അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ വ്യത്യസ്ത ശേഖരമാണ് മിതമായ വിലയില്‍ ലഭ്യമാക്കുന്നത്. ജൈവ ഉത്പന്നങ്ങളും ഗ്ളൂടെന്‍, ലാക്ടോ, ഷുഗര്‍, ഫാറ്റ് വിമുക്ത ഉത്പന്ന ശ്രേണിയും അല്‍ മിസൈല ലുലു ശാഖയില്‍ ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.