എഫ്. വൺ ഫാൻ സോണുമായി ലുസൈൽ സർക്യൂട്ട്
text_fieldsദോഹ: കാറോട്ട പ്രേമികളുടെ വേഗപ്പൂരമായ ഫോർമുല വൺ പരമ്പരയിലെ ഖത്തർ ഗ്രാൻഡ് പ്രീ മത്സരത്തിന് കൊടിയേറാൻ 19 ദിവസം മാത്രം ബാക്കിനിൽക്കെ ആരാധകർക്ക് എഫ്.വൺ തീം വിനോദ പരിപാടികളൊരുക്കി സംഘാടകർ.
മത്സരവേദിയായ ലുസൈൽ ഇന്റർനാഷനൽ സർക്യൂട്ടിന്റെ നേതൃത്വത്തിലാണ് വെസ്റ്റ് വാക്, ലുസൈലിലെ െപ്ലയ്സ് വെൻഡോം എന്നിവിടങ്ങളിലായി നവംബർ 30 വരെ നീളുന്ന ഫാൻ ആക്ടിവേഷൻ ആരംഭിച്ചത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കളിക്കാനും ആസ്വദിക്കാനും സൗകര്യമൊരുക്കിയാണ് ഫാൻ സോൺ ആരംഭിച്ചത്.
പ്രവൃത്തി ദിനങ്ങളിൽ ഉച്ചക്ക് 12 മുതൽ രാത്രി 10 വരെയും, വാരാന്ത്യ ദിവസങ്ങളിൽ രാത്രി 11വരെയുമാണ് പ്രവർത്തന സമയം. നവംബർ 29 മുതൽ ഡിസംബർ ഒന്ന് വരെയാണ് ഫോർമുല വൺ പരമ്പരയിലെ ഖത്തർ ഗ്രാൻഡ്പ്രീ മത്സരങ്ങൾ.
െപ്ലയ്സ് വെൻഡോം ലക്ഷ്വറി സോൺ, ഇന്റാക്ടിവ് സോൺ, വെസ്റ്റ് വാക് ഇന്ററാക്ടിവ് സോൺ എന്നിവിടങ്ങളിലാണ് വിവിധ എഫ്.വൺ തീമിലെ മത്സരങ്ങളും വിനോദങ്ങളുമുള്ളത്. എഫ്.വൺ കാറിന്റെ മാതൃക കാണാനും ഫോട്ടോ എടുക്കാനുമുള്ള സൗകര്യം മുതൽ എഫ്.വൺ സിമുലേറ്ററിൽ കയറി ഡ്രൈവ് ചെയ്യാനും, മറ്റു ഗെയിംസുകൾ കളിക്കാനും സൗകര്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.