ആകാശവിസ്മയത്തിന് കൊടിയിറക്കം
text_fieldsലുസൈൽ സ്കൈ ഫെസ്റ്റിൽ നിന്നും ആകാശ ദൃശ്യം, ലുസൈൽ സ്കൈ ഫെസ്റ്റി പാരാ ട്രൂപ്പ് ജംപർമാരുടെ പ്രകടനം
ദോഹ: പെരുന്നാൾ അവധിക്കാലത്ത് ഖത്തറിലെ സ്വദേശികൾക്കും താമസക്കാർക്കും ആകാശക്കാഴ്ചയുടെ അതിശയ ദിനങ്ങൾ സമ്മാനിച്ച് ലുസൈൽ സ്കൈ ഫെസ്റ്റിന് കൊടിയിറങ്ങി.
വ്യാഴാഴ്ച തുടങ്ങിയ ഫെസ്റ്റ് ശനിയാഴ്ച രാത്രിയോടെ സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി പതിനായിരങ്ങളാണ് ലുസൈൽ ബൊളെവാഡും മറീനയും സാക്ഷിയായ പ്രദർശനത്തിന് കാഴ്ചക്കാരായെത്തിയത്.
ലുസൈൽ സ്കൈ ഫെസ്റ്റിന്റെ സമാപന ദിനമായശനിയാഴ്ച നടന്ന വെടിക്കെട്ട്
വിസിറ്റ് ഖത്തറും, ഖത്തരി ദിയാറവും ചേർന്ന് സംയുക്തമായി നടത്തിയ ലുസൈൽ സ്കൈ ഫെസ്റ്റ് മേഖലയിലെ തന്നെ ഏറ്റവും വലുതും ആദ്യത്തേതുമായ സ്കൈ ഫെസ്റ്റ് ആയാണ് കൊടിയിറങ്ങിയത്. അവധി ദിനമായ വെള്ളിയാഴ്ചയും, അവസാന ദിനമായ ശനിയാഴ്ചയും വലിയ തിരക്ക് അനുഭവപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.