Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫിറ്റ്​നസ്​ ചലഞ്ചുമായി...

ഫിറ്റ്​നസ്​ ചലഞ്ചുമായി എൽ.വൈ.സി-ജിം ഖത്തർ

text_fields
bookmark_border
ഫിറ്റ്​നസ്​ ചലഞ്ചുമായി എൽ.വൈ.സി-ജിം ഖത്തർ
cancel
camera_alt

‘ഹിറ്റ്​ ഫിറ്റ്​’ ചലഞ്ചി​െൻറ പോസ്​റ്റർ പ്രകാശനം

ദോഹ: ലൈറ്റ് യൂത്ത് ക്ലബ്, ജിം ഖത്തറുമായി സഹകരിച്ചു നടത്തുന്ന വെയ്റ്റ് ലോസ് ചലഞ്ചി​െൻറ പോസ്​റ്റർ എൽ.വൈ.സി ചെയർമാൻ പി.കെ. ഷമീർ, ജിം ഖത്തർ ചെയർമാൻ ഷഫീക് മുഹമ്മദ് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. ആരോഗ്യപരമായ ജീവിതശൈലി കെട്ടിപ്പടുക്കുവാനും ജീവിതത്തിൽ ചിട്ടയായ വ്യായാമ ഭക്ഷണ രീതികൾ കൊണ്ടുവരാനും മത്സര ബുദ്ധിയോടെ സമീപിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ ചലഞ്ച് നടത്തുന്നതെന്ന് പി.കെ. ഷമീർ പറഞ്ഞു. കൊറോണ മൂലം അനാരോഗ്യകരമായ രീതിയിൽ ശരീരഭാരം കൂടിയവർക്ക്​ ഭാരം കുറക്കാനും ഭക്ഷണ ക്രമീകരണങ്ങളിൽ മാറ്റം വരുത്തി പൂർണ ആരോഗ്യ രീതി കൈവരിക്കാനും ചലഞ്ചിലൂടെ കഴിയുമെന്ന്​ ഷഫീക് മുഹമ്മദ് പറഞ്ഞു. 'ഹിറ്റ് ഫിറ്റ്' രജിസ്ട്രേഷനായി 30890797, 77733026 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dohafitness challenge
News Summary - LYC-Jim Qatar with Fitness Challenge
Next Story