ലോകോത്തര നിലവാരത്തിൽ പേൾ മോഡേൺ സ്കൂൾ കാമ്പസ്
text_fieldsദോഹ: അത്യാധുനിക പഠന സംവിധാനങ്ങളോ സജ്ജീകരിച്ച ക്ലാസ് മുറികൾ, വിശാലമായ കളിസ്ഥലങ്ങൾ, പരിചയസമ്പന്നരായ അധ്യാപക സംഘം എന്നീ മികവുകളോടെ ഖത്തറിെൻറ വിദ്യാഭ്യാസ രംഗത്തേക്ക് കാലെടുത്തുവെച്ച് പേൾ മോഡേൺ സ്കൂളിെൻറ കാമ്പസ് വർണാഭമായ ചടങ്ങിൽ ഉദ്ഘാടനം ചെയ്തു. ഉം ബിഷാറിലെ അൽ മിഷാഫിലാണ് 23,000 ചതുരശ്ര മീറ്റർ വിശാലതയിൽ സ്കൂൾ കാമ്പസ് പ്രവർത്തനമാരംഭിച്ചത്. പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പത്മശ്രീ ഡോ. എം.എ യൂസഫലി സ്കൂൾ ഉദ്ഘാനം ചെയ്തു. 23,000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ 90 ക്ലാസ് മുറികളും മറ്റു സൗകര്യങ്ങളുമുള്ള സ്കൂളിൽ 2200 വിദ്യാർഥികൾക്കാണ് പ്രവേശനം നൽകുക. 2021–2022 അധ്യായന വർഷത്തേക്ക് പൂർണമായും സജ്ജമായ സ്കൂളിൽ നിലവിൽ 400ലധികം വിദ്യാർഥികൾ പഠിക്കുന്നുണ്ട്. കിൻറർഗാർട്ടൻ മുതൽ 11ാം തരം വരെയാണ് ക്ലാസുകൾ.
സ്കൂൾ അങ്കണത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ലുലു ഗ്രൂപ് എം.ഡി പത്മശ്രീ ഡോ. എം.എ. യൂസഫലിയെ കൂടാതെ, മുൻ ഇൻഫർമേഷൻ, കമ്യൂണിക്കേഷൻ ടെക്നോളജി മന്ത്രി ഡോ. ഹിസ്സ അൽ ജാബിർ, ൈപ്രവറ്റ് എജുക്കേഷൻ അസി. അണ്ടർ സെക്രട്ടറി ഉമർ അബ്്ദുൽഅസീസ് അൽ നഅ്മ, ലുലു ഗ്രൂപ് ഇൻറർനാഷനൽ ഡയറക്ടർ ഡോ. മുഹമ്മദ് അൽത്താഫ്, പേൾ സ്കൂൾ പ്രസിഡൻറ് സാം മാത്യൂ തുടങ്ങിയവരും ഇന്ത്യൻ എംബസിയിൽനിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരുമടക്കം ഉന്നത വ്യക്തിത്വങ്ങൾ പങ്കെടുത്തു. ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യൻ കമ്യൂണിറ്റിയോടുള്ള ഖത്തറിെൻറയും ഖത്തർ ജനതയുടെയും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെയും പ്രതിബദ്ധതക്കും സ്നേഹത്തിനും ആദരവിനും നന്ദി രേഖപ്പെടുത്തുന്നുവെന്നും ഡോ. എം.എ. യൂസഫലി പറഞ്ഞു. സാങ്കേതികവിദ്യയിലും മറ്റും ഏറ്റവും പുരോഗതി കൈവരിച്ച രാജ്യങ്ങളിലൊന്നാണ് ഖത്തറെന്നും ആരോഗ്യകരവും സുരക്ഷിതവുമായ ജീവിതത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഖത്തർ നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക നിലവാരത്തിലുള്ള കാമ്പസ് സ്ഥാപിക്കുന്നതിന് മുൻകൈയെടുത്ത് പ്രവർത്തിച്ച ഡോ. മുഹമ്മദ് അൽത്താഫിന് സ്കൂൾ മാനേജ്മെൻറിെൻറ നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഖത്തറിൽ ഇന്ത്യൻ സ്കൂളുകളുടെ എണ്ണത്തിൽ ഏറെ അഭിമാനമുണ്ടെന്നും ഉയർന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകുന്ന പ്രധാന സ്കൂളുകളിലൊന്നാണ് പേൾ മോഡേൺ സ്കൂളെന്നും വീഡോയ സന്ദേശത്തിൽ ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തൽ പറഞ്ഞു. ഇന്ത്യയുടെ ഭാവി വളർച്ചയിൽ പ്രധാന പങ്കുവഹിക്കുന്ന വിദ്യാർഥികളെ വാർത്തെടുക്കാൻ സ്കൂളിനാകുമെന്നാണ് വിശ്വസിക്കുന്നതെന്നും ഡോ. മിത്തൽ കൂട്ടിച്ചേർത്തു. പേൾ മോഡേൺ സ്കൂൾ പ്രസിഡൻറ് സാം മാത്യൂ, മറ്റു മുതിർന്ന വ്യക്തിത്വങ്ങൾ തുടങ്ങിയവരും ചടങ്ങിൽ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.