Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎം.​എ. യൂ​സു​ഫ​ലി...

എം.​എ. യൂ​സു​ഫ​ലി അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
MA Yusuff Ali met with Emir
cancel
camera_alt

ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി ഖ​ത്ത​ർ സാ​മ്പ​ത്തി​ക ഫോ​റ​ത്തി​നി​ടെ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​ക്കൊ​പ്പം 

ദോ​ഹ: നാ​ലാ​മ​ത് ഖ​ത്ത​ർ സാ​മ്പ​ത്തി​ക ഫോ​റ​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​നെ​ത്തി​യ ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.​ ചൊ​വ്വാ​ഴ്ച ദോ​ഹ​യി​ൽ ആ​രം​ഭി​ച്ച മൂ​ന്നു​ദി​ന സാ​മ്പ​ത്തി​ക ഫോ​റ​ത്തി​ന്റെ ഭാ​ഗ​മാ​യി ഉ​ന്ന​ത​ത​ല പ്ര​തി​നി​ധി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യ സ്വീ​ക​ര​ണ​ത്തി​ൽ​വെ​ച്ചാ​ണ് അ​മീ​റു​മാ​യി യൂ​സു​ഫ​ലി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​പു​ലു​മാ​യും സാ​മ്പ​ത്തി​ക ഫോ​റം വേ​ദി​യി​ൽ വെ​ച്ച് യൂ​സു​ഫ​ലി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​ന്ത്യ​യും ഖ​ത്ത​റും ത​മ്മി​ലു​ള്ള വാ​ണി​ജ്യ മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണ​ത്തി​ന് ലു​ലു ഗ്രൂ​പ് ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ളെ അം​ബാ​സ​ഡ​ർ വി​പു​ൽ സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ൽ ശ്ലാ​ഘി​ച്ചു. ലു​ലു ഗ്രൂ​പ് ഖ​ത്ത​ർ, യു.​എ​സ്-​യൂ​റോ​പ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​ൽ​ത്താ​ഫും സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MA Yusuff AliQatar NewsEmir
News Summary - MA Yusuff Ali met with Emir
Next Story