മഅ്ദനി: സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് പി.സി.എഫ്
text_fieldsദോഹ: പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയുടെ ജാമ്യക്കാലാവധി, കേസ് തീരുന്നതുവരെ കേരളത്തിൽ തങ്ങാൻ അനുമതി നൽകിയ സുപ്രീംകോടതി വിധിയെ ഖത്തർ പി.സി.എഫ് സ്വാഗതം ചെയ്തു.
വിചാരണത്തടവുകാരനായി രണ്ടര പതിറ്റാണ്ടോളം അനുഭവിച്ച മനുഷ്യത്വരഹിതമായ വ്യവസ്ഥകളുടെ വേട്ടയാടലില്നിന്ന് വളരെ വൈകിയാണെങ്കിലും ആശ്വാസകരമായ വിധി ലഭ്യമായി എന്നത് രാജ്യത്തെ നീതിന്യായ സംവിധാനങ്ങളിലെ അവശേഷിക്കുന്ന പ്രതീക്ഷകളുടെ പ്രതിഫലനം കൂടിയാണെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.
ഏതാനും ദിവസങ്ങൾക്കു മുമ്പ് പിതാവിനെ സന്ദർശിക്കാൻ സുപ്രീംകോടതിയുടെ ജാമ്യത്തിൽ വന്നുവെങ്കിലും കടുത്ത ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മഅ്ദനിക്ക് തിരികെ മടങ്ങേണ്ടിവന്നു. വൈകിയാണെങ്കിലും സുപ്രീംകോടതിയുടെ കേരളത്തിലേക്ക് വരാനും സ്ഥിരമായി തങ്ങാനും നൽകിയ വിധിയെ സന്തോഷപൂർവം സ്വാഗതം ചെയ്യുന്നതായി ഖത്തർ പി.സി.എഫ് പത്രപ്രസ്താവനയിൽ അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.