മഹല്ല് സംഗമവും യാത്രയയപ്പും
text_fieldsറഈസുൽ ഇസ്ലാമിനു ശാന്തപുരം വെൽഫെയർ അസോസിയേഷൻ അംഗങ്ങൾ യാത്രയയപ്പു നൽകിയപ്പോൾ
ദോഹ: 28 വർഷത്തെ ഖത്തർ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന റഈസുൽ ഇസ്ലാം എം.ടിക്ക് ശാന്തപുരം വെൽഫെയർ അസോസിയേഷൻ ഖത്തർ യാത്രയയപ്പ് നൽകി. ഖത്തർ ഇൻറർനാഷനൽ ഇസ്ലാമിക് ബാങ്ക് ജീവനക്കാരനായിരുന്നു. യാത്രയയപ്പു ചടങ്ങിൽ കെ.പി. ഫവാസ് സ്വാഗതം പറഞ്ഞു. എം.ടി. സിദ്ദീഖ് മുഖ്യഭാഷണം നിർവഹിച്ചു.
എം.ടി. ആദം, പി. മുഹമ്മദലി, കെ.സി. ഷൗക്കത്ത്, പി. ഷിബിലി, എം.ടി. ഷമീം, എം.ടി. ഫാഇസ്, എ.കെ. നജ്മൽ, എം.ടി. യാസർ, ശാക്കിർ എന്നിവർ സംസാരിച്ചു. അസോസിയേഷൻ പ്രസിഡൻറ് കെ.പി. ഫവാസ്, റഈസുൽ ഇസ്ലാമിനു ഉപഹാരം കൈമാറി. റഈസുല്‍ ഇസ്ലാം മറുപടി പ്രസംഗം നടത്തി. വൈസ് പ്രസിഡൻറ് എം.ടി. സിദ്ദീഖ് നന്ദി പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.