ആരാധനയിലൂടെ നേടിയ ചൈതന്യം നിലനിർത്തുക -കെ.എൻ. സുലൈമാൻ മദനി
text_fieldsമിസൈല ഈദ് ഗാഹിൽ കെ.എൻ. സുലൈമാൻ മദനി സംസാരിക്കുന്നു
ദോഹ: റമദാൻ വിട പറയുമ്പോൾ ആരാധനയിലൂടെ നേടിയ ചൈതന്യം നിലനിർത്താനാണ് വിശ്വാസി ശ്രദ്ധിക്കേണ്ടതെന്ന് ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഉപദേശക സമിതി അധ്യക്ഷൻ കെ.എൻ. സുലൈമാൻ മദനി മിസൈല ഈദ് ഗാഹിൽ നടത്തിയ പ്രഭാഷണത്തിൽ ഓർമിപ്പിച്ചു. പരിശുദ്ധ ആരാധന കർമങ്ങൾ സോഷ്യൽ മീഡിയ സ്റ്റാറ്റസുകളായി മാറിപ്പോകുന്ന അവസ്ഥയുണ്ട്. വിശ്വാസി അതിൽനിന്നും മാറി നിൽക്കണം. തനിക്ക് മറ്റൊരു റമദാൻ ജീവിതത്തിൽ ലഭിക്കുമെന്ന് ഉറപ്പില്ല എന്ന ബോധ്യമാണ് ഒരു വിശ്വാസിയെ നയിക്കേണ്ടത് - സുലൈമാൻ മദനി ഓർമിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.