അറ്റകുറ്റപ്പണി: ഗതാഗത നിയന്ത്രണവുമായി അശ്ഗാൽ
text_fieldsദോഹ: നിർമാണ പ്രവർത്തനങ്ങളുടെയും അറ്റകുറ്റപ്പണിയുടെയും ഭാഗമായി ഖത്തറിലെ വിവിധ റോഡുകളിൽ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ച് അശ്ഗാൽ. വിവിധ ഭാഗങ്ങളിൽ പല സമയങ്ങളിലായാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
'എ' റിങ് റോഡ്:
എ റിങ് റോഡില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അശ്ഗാലിൻെറ അറിയിപ്പ്. റാസ് അബു അബൂദ് മുല് അല്‍ റുഫ ഇൻറര്സെക്ഷന് വരെയുള്ള റോഡിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. സെപ്റ്റംബര്‍ 10 രാത്രി 12 മുതല്‍ രാവിലെ ആറുവരെ ആറു മണിക്കൂര്‍ നേരത്ത് ഇവിടെ റോഡ് അടച്ചിടും. ഐ.ടി.എസ് സ്ഥാപിക്കുന്നതിൻെറ ഭാഗമായാണ് നിയന്ത്രണം. വഴിതിരിച്ച് വിടുന്ന സമയത്ത് കോര്‍ണിഷ് സ്ട്രീറ്റും സി-റിങ് റോഡും ബദല്‍ റൂട്ടുകളായി ഉപയോഗിക്കാം. താല്‍ക്കാലിക ഗതാഗത നിയന്ത്രണം സൂചിപ്പിക്കുന്ന സൈന്‍ബോര്‍ഡുകളും അധികൃതര്‍ സ്ഥാപിച്ചിട്ടുണ്ട്.
'ഡി' റിങ് റോഡ്
ഡി റിങ് റോഡില്‍ ലുലു ഇൻറര്സെക്ഷന് മുതല്‍ നുഐജ ഇൻറർ സെക്ഷന്‍ (മാൾ) വരെ ഒരു ദിശയിലേക്ക് മൂന്നു ദിവസത്തേക്ക് രാത്രികാല ഗതാഗത നിരോധനം ഏർപ്പെടുത്തുമെന്ന് അശ്ഗാൽ അറിയിച്ചു.
സെപ്റ്റംബര്‍ ഒമ്പത് അർധരാത്രി മുതല്‍ 12 രാവിലെ ആറുവരെ രാത്രി കാലങ്ങളിൽ ആറു മണിക്കൂര്‍ വീതമാണ് അടച്ചിടല്‍. റോഡിലെ പ്രധാന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് അടച്ചിടൽ. പ്രധാന പാതയും വലതുവശവും തുറന്നിരിക്കുമ്പോള്‍, ലുലു ഇൻറർസെക്ഷനിലെ ഇടതു ഡയറക്ഷനും യു-ടേണും അടക്കും. വാഹനമോടിക്കുന്നവര്‍ സമാന്തര സര്‍വിസ് റോഡുകള്‍ ഉപയോഗിക്കണമെന്ന് അശ്ഗാൽ അറിയിച്ചു. ഡ്രൈവര്‍മാര്‍ക്ക് നുഐജ, ദോഹ ഇൻറര്‍നാഷനല്‍ എയര്‍പോര്‍ട്ട് ഇൻറര്സെക്ഷന് എന്നിവയിലൂടെ പോകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.