Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക​ളി​യാ​വേ​ശ​മാ​യി...

ക​ളി​യാ​വേ​ശ​മാ​യി മാ​ക് ഖ​ത്ത​ർ ഓ​പ​ൺ ബാ​ഡ്മി​ന്റ​ൺ

text_fields
bookmark_border
Mak Qatar Open Badminton
cancel
camera_alt

മാ​പ് ഖ​ത്ത​ർ ഓ​പ​ൺ ബാ​ഡ്മി​ന്റ​ൺ മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന വി​ത​ര​ണം നി​ർ​വ​ഹി​ക്കു​ന്നു

ദോ​ഹ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കോ​ഴി​ക്കോ​ട് (മാ​ക്) നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഖ​ത്ത​ർ ഓ​പ​ൺ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്റി​ന് ആ​വേ​ശോ​ജ്ജ്വ​ല കൊ​ടി​യി​റ​ക്കം. സെ​പ്റ്റം​ബ​ർ 19 മു​ത​ൽ 21 വ​രെ ബീ​റ്റാ കേം​ബ്രി​ജ് സ്കൂ​ളി​ൽ ന​ട​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ, ബം​ഗ്ലാ​ദേ​ശ്, കാ​ന​ഡ, ഇ​ന്തോ​നേ​ഷ്യ, നൈ​ജീ​രി​യ, ഫി​ലി​പ്പീ​ൻ​സ്, ശ്രീ​ല​ങ്ക എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 360ലേ​റെ താ​ര​ങ്ങ​ൾ മാ​റ്റു​ര​ച്ചു. ആ​ൺ​കു​ട്ടി​ക​ളും പെ​ൺ​കു​ട്ടി​ക​ളും പു​രു​ഷ- വ​നി​ത വി​ഭാ​ഗ​ങ്ങ​ളി​ലു​മാ​യി വീ​റു​റ്റ പോ​രാ​ട്ട​ങ്ങ​ൾ​ക്കാ​ണ് വേ​ദി​യാ​യ​ത്.

അ​ൽ അ​ജ്ജാ​ജ് ലി​മി​റ്റ​ഡ് ക​മ്പ​നി മു​ഖ്യ പ്രാ​യോ​ജ​ക​രാ​യ ടൂ​ർ​ണ​മെ​ന്‍റ്, അ​ത്‌​ല​ൻ സ്‌​പോ​ർ​ട്‌​സ് ഇ​വ​ന്റ്സ്, ബി.​ക്യു.​എ.​ബി എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. അ​ൽ​സ​മാ​ൻ എ​ക്‌​സ്‌​ചേ​ഞ്ച് ഉ​ൾ​പ്പെ​ടെ സ​ഹ സ്പോ​ൺ​സ​ർ​മാ​രാ​യി. സിം​ഗ്ൾ​സ്, ഡ​ബ്ൾ​സ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി പെ​ൺ​കു​ട്ടി​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും വ​നി​ത​ക​ൾ​ക്കു​മാ​യി 28 ഇ​ന​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റി. മാ​ക് ഖ​ത്ത​ർ പ്ര​സി​ഡ​ന്റ് യാ​സി​ർ എം. ​അ​ബ്ദു​ല്ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​ൽ​കോ സി.​ഇ.​ഒ ഫൈ​സ​ൽ കു​ന്ന​ത്ത്, ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ, ഐ.​എ​സ്.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ഹാ​ദ് അ​ലി, ഐ.​സി.​ബി.​എ​ഫ് വൈ​സ് പ്ര​സി​ഡ​ന്റ് ദീ​പ​ക് ഷെ​ട്ടി, സെ​ക്ര​ട്ട​റി ടി.​കെ. മു​ഹ​മ്മ​ദ് കു​ഞ്ഞി, ദീ​പ​ക് ചു​ക്കാ​ല, സ​ഫീ​ർ, അ​ബ്ദു​ൽ റ​ഹീം, അ​ബ്ദു​ൽ ഗ​ഫൂ​ർ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

മാ​ക് സം​ഘാ​ട​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ വൈ​സ് പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ അ​സീ​സ് പി, ​സെ​ക്ര​ട്ട​റി മ​ജീ​ദ് ആ​പ​റ്റ, നി​സാ​ർ, മു​ഹ്‌​സി​ൻ, മു​നീ​ർ, അ​മീ​ൻ സി, ​റ​സാ​ഖ്, അം​ജ​ദ്, ജ​സിം, ഹെ​ൽ​മി, ഡോ. ​ന​സീം, മു​ഹ​മ്മ​ദ് പി ​എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. സ​മാ​പ​ന ച​ട​ങ്ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ല്യാ​സ് കൊ​ടി​യ​ത്തൂ​ർ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsMak Qatar Open Badminton
News Summary - Mak Qatar Open Badminton
Next Story