ഖത്തരി ഉൽപന്നങ്ങൾക്ക് ലോഗോ തയാറാക്കൂ, 25,000 റിയാൽ സമ്മാനം നേടൂ
text_fieldsദോഹ: ഖത്തരി ഉൽപന്നങ്ങളിൽ പതിക്കാനായുള്ള ലോഗോ തയാറാക്കുന്നതിന് മത്സരവുമായി വാണിജ്യവ്യവസായ മന്ത്രാലയം. 'Qatari Product' എന്ന ആശയത്തിലൂന്നിയാണ് മത്സരം. മാറ്റത്തിെൻറയും നവീകരണത്തിെൻറയും പുതിയ രീതിക്കായും പ്രാദേശിക ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് മത്സരം. പുതുമയുള്ളതും ഖത്തറിനെ പ്രതിഫലിപ്പിക്കുന്നതുമാകണം ലോഗോകൾ. പരമ്പരാഗത രീതിയിൽ അല്ലാത്ത നൂതനമായ ആശയമായിരിക്കണം പ്രതിഫലിക്കേണ്ടത്. തയാറാക്കുന്ന ലോഗോകൾ ഈ മത്സരത്തിനു വേണ്ടി മാത്രം തയാറാക്കിയതായിരിക്കണം. വേറെ ഏതെങ്കിലും മത്സരത്തിനോ മറ്റോ മുമ്പ് അയച്ചതായിരിക്കരുത്. മറ്റ് ഏതെങ്കിലും ലോഗോകളിൽ നിന്ന് പ്രചോദനം കൊണ്ടായിരിക്കരുത്. ഖത്തർ സ്വേദശികൾക്കോ താമസക്കാർക്കോ പങ്കെടുക്കാം. തയാറാക്കുന്ന ലോഗോയിൽ ഏതെങ്കിലും ഉൽപന്നങ്ങളോ മറ്റാരെയെങ്കിലുമോ പരിചയപ്പെടുത്തുന്ന ഘടകങ്ങൾ ഉണ്ടായിരിക്കരുത്. മറ്റേതെങ്കിലും മത്സരത്തിന് അയച്ചവ പറ്റില്ല. മുമ്പ് വേറെ ഏതിനെങ്കിലും അയച്ചിട്ട് പരിഗണിക്കപ്പെടാത്തവ പോലും പാടില്ല.
രണ്ട് സെൻറീമീറ്ററിൽ ചെറുതാക്കിയാൽ പോലും കൃത്യമായി കാണുന്നവയായിരിക്കണം. കടുപ്പമുള്ള ചുവപ്പ് കളർ ഉപയോഗിച്ചിരിക്കണം. 'Qatari Product' എന്ന വാക്ക് അറബിയിലും ഇംഗ്ലീഷിലും ഉണ്ടായിരിക്കണം. തയാറാക്കുന്ന ലോഗോകൾ കളർ കോപ്പിയിലാണ് സമർപ്പിക്കേണ്ടത്. വലുപ്പം, കളർകോഡുകൾ എന്നിവ കാണിക്കണം. കൂടെ ബ്ലാക്ക് ആൻഡ് വൈറ്റ് കോപ്പിയും വേണം. Ai, PDF, EPS, PSD, PNG ഫോർമാറ്റിലായിരിക്കണം ലോഗോകൾ സമർപ്പിക്കേണ്ടത്. വിജയിക്കുന്ന ലോഗോ വാണിജ്യവ്യവസായ മന്ത്രാലയത്തിന് പൂർണമായും അവകാശപ്പെട്ടതായിരിക്കും. വിജയിക്ക് 25,000 റിയാൽ ആണ് സമ്മാനം.
തയാറാക്കുന്ന ലോഗോകൾ മുദ്രെവച്ച കവറുകളിൽ അടക്കം ചെയ്യണം. President of the Tenders and Auctions Committee ക്കാണ് അഭിസംബോധന ചെയ്യേണ്ടത്. അയക്കേണ്ട വിലാസം: ഫിനാൻഷ്യൽ ആൻഡ് അഡ്മിനിസ്ട്രേറ്റിവ് അഫയേഴ്സ് ഡിപ്പാർട്ട്മെൻറ് (പ്രൊക്യുയർമെൻറ് ഡിപ്പാർട്മെൻറ്). മിനിസിട്രി ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി, ലുസൈൽ സിറ്റി, ടവർ എ, ഫോർത്ത് േഫ്ലാർ.
ഡിസംബർ പത്തിന് മുമ്പായി പ്രവൃത്തി ദിവസങ്ങളിലാണ് അയക്കേണ്ടത്. പങ്കെടുക്കുന്നവർക്ക് സംശയനിവാരണത്തിന് tendersgroup@moci.gov.qa എന്ന വിലാസത്തിൽ മെയിൽ അയക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.