മക്ക വിളിക്കുന്നു: സി.ഐ.സി റയ്യാൻ അറഫ സംഗമം
text_fieldsദോഹ: സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോൺ അറഫ ദിനത്തോടനുബന്ധിച്ച് സി.ഐ.സി, വിമൻ ഇന്ത്യ അംഗങ്ങൾക്കും കുടുംബങ്ങൾക്കുമായി അറഫ സംഗമവും നോമ്പ് തുറയും സംഘടിപ്പിച്ചു.
സോണൽ ആക്ടിങ് പ്രസിഡന്റ് റിയാസ് റസാഖ് അധ്യക്ഷത വഹിച്ചു. ‘മക്ക വിളിക്കുന്നു’ എന്ന തലക്കെട്ടിൽ മക്കയുടെയും മദീനയുടെയും ഹജ്ജിന്റെയും, ബലിയുടെയുമെല്ലാം ചരിത്രവും വർത്തമാനകാലവുമെല്ലാം ഒരു ചലച്ചിത്രത്തിലെന്നപോലെ പാട്ടും പറച്ചിലും എന്ന പരിപാടിയിലൂടെ ഹൃദ്യമായി അവതരിപ്പിച്ചു. അൻവർ ബാബു, അനീസ് എടവണ്ണ, സിദ്ദീഖ്, ലാസിം, ഹംന, സമീർ മണലിൽ എന്നിവർ ചേർന്ന് അവതരിപ്പിച്ച പരിപാടിക്ക് ഹുസൈൻ കടന്നമണ്ണ നേതൃത്വം നൽകി. അബ്ദുൽ വാഹദിന്റെ ഖിറാഅത്തോടെ ആരംഭിച്ചു. സോണൽ ജനറൽ സെക്രട്ടറി ഷിബിലി സിബ്ഗത്തുല്ല സ്വാഗതവും സെക്രട്ടറി അബ്ദുൽ ജലീൽ എം.എം. നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.