അവധിക്കാലം വരവേൽക്കാൻ മൈന്‍ ഡയമണ്ട് ഫെസ്റ്റിവലുമായി മലബാര്‍ ഗോള്‍ഡ്
text_fieldsദോഹ: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് അവധിക്കാലത്തോടനുബന്ധിച്ച് മൈന്‍ ഡയമണ്ട് ഫെസ്റ്റിവല്‍ ആരംഭിച്ചു. ഫെസ്റ്റിവലിന്റെ ഭാഗമായി, ഉപഭോക്താക്കള്‍ക്ക് വജ്രാഭരണങ്ങളും, അമഡ്ല്യ രത്നാഭരണങ്ങളും വാങ്ങുമ്പോള്‍ സൗജന്യ കാഷ് വൗച്ചറുകള്‍ നേടാനവസരമുണ്ടാകും. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാന്‍ അനുയോജ്യമായ ട്രെന്‍ഡിയും ഭാരം കുറഞ്ഞതുമായ ആഭരണങ്ങളുടെ ഏറ്റവും പുതിയ ഡിസൈനുകള്‍ ഉള്‍പ്പെടുത്തിയ സീസണ്‍സ് ഗിഫ്റ്റിങ് ശേഖരവും ബ്രാന്‍ഡ് പുറത്തിറക്കിയിട്ടുണ്ട്.
എല്ലാ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഔട്ട്ലെറ്റുകളിലും 2025 ജനുവരി നാല് വരെ ഈ പരിമിതകാല ഓഫര്‍ ലഭ്യമാകും.ഫെസ്റ്റിവലിന്റെ ഭാഗമായി 3000 ഖത്തർ റിയാൽ വിലയുള്ള വജ്രാഭരണങ്ങളോ, രത്നാഭരണങ്ങളോ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 100 റിയാൽ സൗജന്യ കാഷ് വൗച്ചറുകള്‍ സ്വന്തമാക്കാം. പണത്തിന് തുല്യമായി കണക്കാക്കുന്ന ഈ കാഷ് വൗച്ചര്‍ ഉപയോഗിച്ച് സ്വർണാഭരണങ്ങളോ, വജ്രാഭരണങ്ങളോ, സ്വർണ നാണയങ്ങളോ, സ്വർണ ബാറുകളോ വാങ്ങാനാവും. ഷലായി പുറത്തിറക്കിയ ഏറ്റവും പുതിയ സീസണ്‍സ് ഗിഫ്റ്റിങ് ശേഖരത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കുന്നതിനും, സ്വന്തം ആവശ്യത്തിനും അനുയോജ്യമായ മനോഹരമായ ട്രെന്‍ഡി ഡിസൈനുകളുടെ വിസ്മയിപ്പിക്കുന്ന നിര ഉള്‍പ്പെടുത്തിയിരിക്കുന്നതായി അധികൃതർ അറിയിച്ചു.
മൈന്‍ ഡയമണ്ട് ജ്വല്ലറി, ഇറ അണ്‍കട്ട് ഡയമണ്ട് ജ്വല്ലറി, പ്രേഷ്യ പ്രെഷ്യസ് ജെം ജ്വല്ലറി അടക്കമുള്ള വിവിധ ബ്രാന്ഡുകളിലൂടനീളമുള്ള 18കെ സ്വർണം, വജ്രം, പ്രെഷ്യസ് ജെം ആഭരണങ്ങളിലാണ് ഡിസൈനുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.
വജ്രാഭരണങ്ങള്‍ക്കുള്ള ജനപ്രീതി ഓരോ വര്‍ഷവും വര്‍ധിച്ചുവരുകയാണെന്ന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹ്മദ് പറഞ്ഞു. ഉപഭോക്താക്കളുടെ അഭിരുചികളും മുന്‍ഗണനകളും നിറവേറ്റുന്ന ആഭരണ ശേഖരമാണ് ബ്രാന്‍ഡ് ഷോറൂമുകളില്‍ ഒരുക്കുന്നത്.
വജ്രാഭരണങ്ങളുടെ കാലാതീതമായ സൗന്ദര്യത്തില്‍ നിക്ഷേപിക്കാന്‍ മികച്ച അവസരം ഒരുക്കുകയാണ് എക്സ്ക്ലൂസിവ് ഓഫറുകളുമായെത്തുന്ന മൈന്‍ ഡയമണ്ട് ഫെസ്റ്റിവല്‍.
പ്രിയപ്പെട്ടവര്‍ക്കായി മികച്ച സമ്മാനം വാങ്ങുന്നതിനും, സ്വന്തമായി ജ്വല്ലറി വാങ്ങുന്നതിനും പ്രമോഷന് അവസരമൊരുക്കുന്നതായും ഷംലാല്‍ അഹ്മദ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.