മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഖത്തർ ഫാക്ടറി ഡിവിഷന് ‘മനാതെക്’ എക്സലൻസ് പുരസ്കാരം
text_fieldsദോഹ: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഖത്തറിലെ ഉൽപാദന യൂനിറ്റായ അൽ നസ്ഹ ഫാക്ടറിക്ക് ‘മനാതെക്’ എക്സലൻസ് പുരസ്കാരം. ഖത്തറിലെ വ്യവസായിക മേഖലയുടെയും, ലോജിസ്റ്റിക്സ് - വെയർഹൗസിങ് പാർക്കുകൾ എന്നിവയുടെ പ്രധാന ഡെവലപ്പറും ഓപറേറ്ററുമായ ‘മനാതെക്കിന്റെ 2023ലെ മികച്ച യൂനിറ്റുകൾക്കുള്ള എക്സലൻസ് പുരസ്കാരമാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഖത്തർ ഫാക്ടറിയെയും തേടിയെത്തിയത്. ഗുണമേന്മ, ആരോഗ്യം, സുരക്ഷ, പരിസ്ഥിതി (ക്യു.എച്ച്.എസ്.ഇ) മാനദണ്ഡങ്ങൾക്കുള്ള അംഗീകാരമായി ഏർപ്പെടുത്തിയ പുരസ്കാരം മനാതെക് ഇക്കണോമിക് സോൺ സി.ഇ.ഒ എൻജി. മുഹമ്മദ് അൽ ഇമാദിയിൽ നിന്ന്
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഖത്തർ റീജനൽ മേധാവി ടി.വി. സന്തോഷ് ഏറ്റുവാങ്ങി. ലുസൈൽ സെഞ്ച്വറി മറീന ഹോട്ടലിൽ നടന്ന ചടങ്ങിൽ അൽ നസ്ഹ ഫാക്ടറി പ്രൊഡക്ഷൻ മാനേജർ എ.എം. നിയാസ്, മനാതെക് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
13 രാജ്യങ്ങളിലായി 370ൽ അധികം ഷോറൂമുകളുള്ള ലോകത്തിലെ ആറാമത്തെ വലിയ ജ്വല്ലറി ശൃംഖലയായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഗുണനിലവാരത്തിനും മികവിനുമുള്ള നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഖത്തർ, യു.എ.ഇ, സൗദി, ഒമാൻ, ഇന്ത്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ 16 അത്യാധുനിക നിർമാണ യൂനിറ്റുകളും പ്രവർത്തിക്കുന്നു.
ഗുണനിലവാരം, നവീകരണം, സുസ്ഥിരത എന്നിവയിലെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ മികവിന്റെ സാക്ഷ്യം കൂടിയാണ് ‘മനാതെക്’ ക്യു.എച്ച്.എസ്.ഇ പുരസ്കാരമെന്ന് റീജനൽ മേധാവി ടി.വി. സന്തോഷ് പറഞ്ഞു.
ലോകോത്തര നിലവാരം പുലർത്തുന്നതിനൊപ്പം വിദഗ്ധരായ ജോലിക്കാർക്ക് സുരക്ഷിതവും ആരോഗ്യകരവും സുസ്ഥിരവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിലും മുൻഗണന നൽകുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.