മലബാര്‍ ഗോള്‍ഡ് ഖത്തറിൽ 21 കാരറ്റ് എക്സ്ക്ലൂസിവ് ഷോറൂം തുറന്നു
text_fieldsദോഹ: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഖത്തറില്‍ 21 കാരറ്റ് എക്സ്ക്ലൂസിവ് ഷോറൂം തുറന്നു. ശൈഖ് അലി അബ്ദുല്ല എ.എ അല്‍താനി തവാര്‍ മാളിലാണ് ഷോറൂം തുറന്നത്. ഖത്തറിലെ ഫലസ്തീന്‍ അംബാസഡര്‍ മുനീര്‍ ഖന്നാം, മലബാര്‍ ഗ്രൂപ് വൈസ് ചെയര്‍മാന്‍ കെ.പി. അബ്ദുൽ സലാം, റീജനല്‍ ഹെഡ് ടി.വി. സന്തോഷ്, സോണല്‍ ഹെഡ് നൗഫല്‍ തടത്തില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
21K, 18K എക്സ്ക്ലൂസിവ് സ്വര്‍ണശേഖരം, സര്‍ട്ടിഫൈഡ് ഡയമണ്ട്സ്, അമൂല്യ രത്നങ്ങള്‍, മുത്തുകള്‍ എന്നിവയുടെ വിപുല ശേഖരവും ലോകോത്തര ഷോപ്പിങ് അനുഭവവും സംയോജിക്കുന്ന ഖത്തറിലെ പുതിയ ഷോറൂം അറബ് ഉപഭോക്താക്കൾ ആഗ്രഹിക്കുന്ന രൂപകൽപനയും അഭിരുചികളും ഉള്‍ക്കൊള്ളുന്നതാണ്. വ്യത്യസ്ത ദേശക്കാരായ ഉപഭോക്താക്കളുടെ ഇഷ്ടങ്ങള്‍ക്കനുസൃതമായി അവരാഗ്രഹിക്കുന്ന ആഭരണ ശേഖരം ലഭ്യമാക്കുന്നതിനാണ് ഖത്തറില്‍ എക്സ്ക്ലൂസിവ് ഷോറൂം തുറന്നതെന്ന് മലബാര്‍ ഗ്രൂപ് വൈസ് ചെയര്‍മാന്‍ കെ.പി. അബ്ദുല്‍ സലാം പറഞ്ഞു.
ഈ ഉപഭോക്താക്കളുടെ പര്‍ച്ചേഴ്സുമായി ബന്ധപ്പെട്ട മുന്‍ഗണനകള്‍ പരിഗണിച്ചാണ് ഷോറൂം ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജ്വല്ലറി വിദഗ്ധരുടെ സഹായത്തോടെ ഉപഭോക്താക്കള്‍ക്ക്, പ്രത്യേകിച്ച് വധൂവരന്മാര്‍ക്ക് സ്വന്തമായി ആഭരണങ്ങള്‍ ഡിസൈന്‍ ചെയ്യാവുന്ന ബെസ്പോക്ക് ജ്വല്ലറി ലോഞ്ചും ഷോറൂമിന്‍റെ സവിശേഷതയാണ്. 'മലബാര്‍ പ്രോമിസി'ലൂടെ ആഭരണങ്ങളുടെ ആജീവനാന്ത സൗജന്യ പരിരക്ഷ, സ്വർണത്തിന്‍റെ പരിശുദ്ധി സാക്ഷ്യപ്പെടുത്തുന്ന 916 ഹാള്‍മാര്‍ക്കിങ്, ഗുണനിലവാരം സാക്ഷ്യപ്പെടുത്തിയ ഡയമണ്ടുകള്‍, ബൈബാക്ക് ഗാരണ്ടി, സ്വർണം മാറ്റിവാങ്ങുമ്പോള്‍ മികച്ച മൂല്യം തുടങ്ങിയവ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.