മലബാർ മുസ്ലിം അസോസിയേഷൻ എക്സലൻസി അവാർഡുകൾ പ്രഖ്യാപിച്ചു
text_fieldsദോഹ: ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലബാർ മുസ്ലിം അസോസിയേഷൻ ഖത്തർ അലുമ്നി ഏർപ്പെടുത്തിയ എക്സലൻസി അവാർഡുകൾ പ്രഖ്യാപിച്ചു. സന്നദ്ധസേവനത്തിനുള്ള അവാർഡ് ലോക കേരളസഭാ അംഗവും സാമൂഹികപ്രവർത്തകനുമായ അബ്ദുറഊഫ് കൊണ്ടോട്ടിയും പേഴ്സനൽ അച്ചീവ്മെൻറിനുള്ള അവാർഡ് തൗസീഫ് മുഹമ്മദും അലുമ്നി സേവനത്തിനുള്ള അവാർഡ് മുഷ്താക് തിരൂർ, റാസി കെ. സലാം എന്നിവരും അർഹരായി. പ്രഫഷനൽ രംഗത്തെ ഉന്നതി, തുടർപഠനം, സമൂഹ പുരോഗതിക്കായുള്ള സംഭാവന തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ് നിർണയം നടത്തിയത്. പരിപാടിയിൽ ഇല്യാസ് കണ്ണൂർ അധ്യക്ഷത വഹിച്ചു. അവാർഡ് പ്രഖ്യാപനം നൂറുദ്ദീൻ കാവന്നൂർ നിർവഹിച്ചു.
ഹിഷാം സുബൈർ, ഷഫീഖ് പാടത്തകയിൽ, ഷമീർ മണ്ണറോട്ട്, ജിദിൻ ലത്തീഫ്, ഫർമീസ്, പി.പി. ജാഫർ, ഹാഫിദ് നാദാപുരം എന്നിവർ സംസാരിച്ചു. മുഹമ്മദ് നവീദ് കണ്ണൂർ സ്വാഗതവും ഷിഹാബ് ആറങ്ങോട്ടിൽ നന്ദിയും പറഞ്ഞു.
കേരളത്തിൽനിന്ന് പ്രഫഷനൽ കോഴ്‌സുകൾക്കായി ചെന്നൈയിലെത്തുന്ന വിദ്യാർഥികൾക്ക് വളരെ കുറഞ്ഞ െചലവിൽ സുരക്ഷിത താമസവും ഭക്ഷണവും പഠനസൗകര്യമൊരുക്കുന്ന മലബാർ മുസ്ലിം അസോസിയേഷനിൽനിന്നാണ് ഇ. അഹമ്മദ്, മുൻ ചീഫ് ജസ്റ്റിസ് കെ.ടി. തോമസ് എന്നിവരെ പോലുള്ള പ്രഗത്ഭർ പഠിച്ചിറങ്ങിയത്. ഈ സ്ഥാപനത്തിെൻറ സഹകരണത്തോടെ ആയിരക്കണക്കിന് തൊഴിൽ വിദഗ്ധരെ വാർത്തെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.