മലബാർ വിപ്ലവം: 'ചരിത്രത്തിെൻറ അപനിർമിതി പരാജയം മറച്ചു പിടിക്കാൻ'
text_fieldsദോഹ: 1921ലെ മലബാർ വിപ്ലവം കേവലമായ ഒരു മുസ്ലിം കലാപമായോ സമരമായോ മാത്രം കാണേണ്ടതെല്ലന്നും മമ്പുറം സയ്യിദ് ഫസല്‍ പൂക്കോയ തങ്ങൾ, ആലി മുസ്ലിയാര്, വാരിയൻ കുന്നൻ തുടങ്ങിയവരുടെ അന്താരാഷ്ട്ര ബന്ധങ്ങളും ദീർഘദൃഷ്ടികളുമാണ് മലബാർ വിപ്ലവത്തിെൻറ സത്ത എന്നും മാധ്യമ പ്രവര്‍ത്തകൻ സമീൽ ഇല്ലിക്കൽ.
മധ്യ ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലെ കൊളോണിയൽ അധിനിവേശത്തിെൻറയും അക്രമങ്ങളുടെയും സ്പന്ദനങ്ങൾ ഏറ്റവും കൂടുതൽ തിരിച്ചറിഞ്ഞിരുന്ന മക്ക പോലുള്ള ഒരു പ്രദേശത്ത് വിദ്യാഭ്യാസം നേടിയ ആലി മുസ്ലിയാരും അഞ്ചുവർഷത്തോളം മക്കയിൽ ജീവിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും തങ്ങളുടെ മക്ക ജീവിതകാലത്ത് ആർജിച്ചെടുത്ത അന്താരാഷ്ട്ര ബന്ധങ്ങളും ദീർഘവീക്ഷണങ്ങളും രാഷ്ട്രീയ-ഭരണ നൈപുണ്യങ്ങളുമാണ് ബ്രിട്ടീഷുകാർ ചരിത്രത്തിൽ സമാനതകളില്ലാത്ത പരാജയം സമ്മാനിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
ഖത്തർ കെ.എം.സി.സി മലപ്പുറം ജില്ല യൂത്ത് വിങ്ങിെൻറ ആഭിമുഖ്യത്തിൽ നടത്തുന്ന നേതൃത്വ പരിശീലന പരിപാടിയായ 'ലീഡി'െൻറ 30ാം സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സലീം റഹ്മാനി നേതൃത്വം നൽകി. കെ.എം.സി.സി മലപ്പുറം ജില്ല പ്രസിഡൻറ് കെ. മുഹമ്മദ് ഈസ, ഉമറുല്‍ ഫാറൂഖ്, എൻ.പി. അബ്ദുൽ മജീദ്, ഷഫീർ പാലപ്പെട്ടി, ഹസീബ് പുളിക്കൽ, നാസർ കാരക്കാടൻ, സാദിഖ് റഹ്മാൻ പൊന്നാനി എന്നിവർ സംസാരിച്ചു.
കെ.എം.സി.സി മലപ്പുറം ജില്ല സെക്രട്ടറി അക്ബര്‍ വെങ്ങശ്ശേരി, യൂത്ത് വിങ് ചെയര്‍മാന്‍ സവാദ് വെളിയങ്കോട്, ഭാരവാഹികളായ ശരീഫ് വളാഞ്ചേരി, ഫിറോസ് പി.ടി, ഹാരിസ് ആർ.പി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.