Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമലപ്പുറം സ്വദേശി...

മലപ്പുറം സ്വദേശി ഖത്തറിൽ നിര്യാതനായി

text_fields
bookmark_border
shabeer ali
cancel
Listen to this Article

ദോഹ: ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന്​ ചികിത്സയിലായിരുന്ന മലപ്പുറം കോട്ടക്കൽ പാലപ്പാറ പരവക്കൽ ഷബീർഅലി (36) ഖത്തറിൽ നിര്യാതനായി. മൊബൈൽ ആക്‌സസറീസ് സ്ഥാപനമായ അൽ അനീസ് ഗ്രൂപ്പിന്‍റെ ഓപ്പറേഷൻ മാനേജറായി ജോലി ചെയ്യുകയായിരുന്നു.

രോഗബാധയെ തുടർന്ന്​ രണ്ടു മാസത്തിലേറെയായി ഹമദ്​ മെഡിക്കൽ കോർപറേഷനിൽ ചികിത്സയിലായിരുന്ന ഷബീർ അലി, തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ ചൊവ്വാഴ്ച രാവിലെ 11ഓടെയാണ്​ മരണപ്പെട്ടത്​. ഖത്തർ കെ.എം.സി.സി കോട്ടക്കൽ മണ്ഡലം പ്രവർത്തകനാണ്. സൈതലവി പരവക്കൽ ആണ്​ പിതാവ്​, മാതാവ്​ നദീറ. ഭാര്യ ബുഷ്​റ. മക്കൾ: അഖിൻ മുഹമ്മദ്​(ഒമ്പത്​ വയസ്സ്​), ആലിയ (അഞ്ചു വയസ്സ്​). സഹോദരങ്ങൾ: റജീന, ഷബീബ.

ഷബീർ അലിയുടെ രോഗ വിവരം അറിഞ്ഞതിനെ തുടർന്ന്​ മാതാപിതാക്കളും കുടുംബവും സന്ദർശക വിസയിൽ ഖത്തറിലെത്തിയിരുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഇവർ നാട്ടിലേക്ക്​ മടങ്ങി. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കുമെന്ന്​ കെ.എം.സി.സി അൽ ഇഹ്​സാൻ മയ്യിത്ത്​ പരിപാലന സമിതി അംഗങ്ങൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malappuram native
News Summary - Malappuram natives died in Qatar
Next Story