മലപ്പുറം പ്രീമിയർ ലീഗ് മേയിൽ
text_fieldsദോഹ: പ്രഥമ മലപ്പുറം പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന് മേയ് 24ന് തുടക്കം കുറിക്കും. ഖത്തർ ഫൗണ്ടേഷൻ ക്രിക്കറ്റ് ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിലാണ് അഞ്ചു ദിവസം നീളുന്ന ആവേശപ്പോരാട്ടം. രജിസ്റ്റർ ചെയ്ത 250ൽ പരം ക്രിക്കറ്റ് കളിക്കാരിൽനിന്നും എട്ട് ഫ്രാഞ്ചൈസികൾ 120 പേരെ തിരഞ്ഞെടുത്തു. താരലേലത്തിലൂടെയായിരുന്നു ടീമുകൾ കളിക്കാരെ സ്വന്തമാക്കിയത്. സൈത്തൂൺ റസ്റ്റാറന്റിൽ നടന്ന ലേലം ഫജിൻ നിയന്ത്രിച്ചു. ടെക്നോ മീഡിയ സ്ട്രൈക്കേഴ്സ്, ബ്ലാക്ക് ക്യാറ്റ്, ഡ്രീം പ്രോപ്പർട്ടി, ടി.ഇ.ക്യു.എം.ഒ , സോൺ 91, ടർബോ കിങ് 11, ടീം തിരൂർ ഖത്തർ, ക്രിക്സ് എരമംഗലം എന്നീ എട്ടു ടീമുകളാണ് മത്സരിക്കുന്നത്. താരലേലത്തിൽ അലി ഹസ്സൻ സ്വാഗതം പറഞ്ഞു. ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദു റഹ്മാൻ, ഐ.സി.സി അഡ്വൈസറി ബോർഡ് അംഗം അഷ്റഫ് ചിറക്കൽ, ഐ.എസ്.സി ജനറൽ സെക്രട്ടറി നിഹാദ് അലി, ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, വിവിധ സംഘടന പ്രതിനിധികളായ അബ്ദുൽ അക്ബർ വെങ്ങശേരി, മൂസ താനൂർ, അഹ്മദ് ഷാഫി, ഇർഫാൻ ഖാലിദ്, ഷാഫി, കെ.വി. സാജിദ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.