മലർവാടി ഖുർആൻ മത്സരം: ശ്രദ്ധേയ പങ്കാളിത്തം
text_fieldsദോഹ: മലർവാടി ബാലസംഘം ഖത്തർ ഘടകം പതിമൂന്ന് വയസ്സ് വരെയുള്ള കുട്ടികൾക്ക് വേണ്ടി റമദാനോടനുബന്ധിച്ച് സംഘടിപ്പിച്ച 11ാമത് ഖുർആൻ പാരായണ മത്സരം ശ്രദ്ധേയമായി. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ആയി നടന്ന മത്സരങ്ങളിൽ ജൂനിയർ, സീനിയർ കാറ്റഗറികളിലായി നൂറുകണക്കിന് കുട്ടികളാണ് പങ്കെടുത്തത്.
റയ്യാൻ, വക്റ, മദീന ഖലീഫ, ദോഹ എന്നീ മേഖലകൾ കേന്ദ്രീകരിച്ച് നടന്ന സെമിഫൈനൽ മത്സരത്തിൽ മികവ് പുലർത്തിയ 42 കുട്ടികളാണ് മെഗാ ഫൈനലിൽ മാറ്റുരച്ചത്. ഓരോ കാറ്റഗറിയിലും രണ്ട് പേർ വീതം ആദ്യ മൂന്ന് സ്ഥാനങ്ങൾ പങ്കിട്ടു. വിജയികൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ക്രമത്തിൽ: ജൂനിയർ : ഇജാസ് അബ്ദുല്ല (വക്റ) അദീബ്റഹ്മാൻ ഖാസിം (മദീന ഖലീഫ), നദീം നദീർ (റയ്യാൻ), മാസിൻ അജ്മൽ (മദീന ഖലീഫ), മുഹമ്മദ് ഫായിസ് ബിൻ അബ്ദുല്ല (റയ്യാൻ), മുൻസ ബസ്സാം (റയ്യാൻ).
സീനിയർ: ഫഹീം മുഹമ്മദ് (ദോഹ), ഷൈമ ഹാഷിം (ദോഹ), റാണ അബ്ദുൽ റഷീദ് (വക്റ), സജീഹ് നാസിറുദ്ദീൻ (റയ്യാൻ), ഇശൽ സൈന (വക്റ), മൈസ നാസറുദ്ദീൻ (മദീന ഖലീഫ). വിജയികളെ മലർവാടി രക്ഷാധികാരികളായ നഫീസത്ത് ബീവി, കെ.എച്ച്. മുഷ്താഖ് എന്നിവർ അഭിനന്ദിച്ചു. പരിപാടികൾ ഭാരവാഹികളായ റഫ്ന ഷാനവാസ്, ബബീന ബഷീർ, ഷബ്ന ഷാഫി, ബുഷ്റ റാഫി, സജ്നി ഉമ്മർ , എം.എം. അബ്ദുൽ ജലീൽ എന്നിവർ നേതൃത്വം നൽകി. വിജയികളെ പിന്നീട് നടക്കുന്ന പരിപാടിയിൽ ആദരിക്കുമെന്ന് മലർവാടി ഭാരവാഹികൾ അറിയിച്ചു,
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.