റമദാൻ ദേശാന്തരങ്ങളിലൂടെ; സംഗമം നാളെ
text_fieldsദോഹ: ലോകത്തിലെ വിവിധ രാജ്യങ്ങളിൽ താമസിക്കുന്ന മലയാളികൾ തങ്ങളുടെ വ്യത്യസ്തങ്ങളായ റമദാൻ അനുഭവങ്ങൾ പങ്കുവെക്കുന്നു. സെന്‍റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോൺ റമദാനെ സ്വാഗതം ചെയ്തുകൊണ്ട് സംഘടിപ്പിക്കുന്ന റമദാൻ ദേശാന്തരങ്ങളിലൂടെ എന്ന പ്രത്യേക ഓൺലൈൻ പരിപാടിയിലൂടെയാണ് ഈ അപൂർവ സംഗമം. തവാസുൽ യൂറോപ്പ് ഡയറക്ടർ സെബ്രീന ലേയ് ഉദ്ഘാടനം നിർവഹിക്കും. പരിപാടിയിൽ ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, ബെൽജിയം, സ്വീഡൻ, ജർമനി, കുർദിസ്താൻ, സുഡാൻ എന്നിവടങ്ങളിൽ നിന്നുള്ളവർ തങ്ങളുടെ റമദാൻ അനുഭവങ്ങൾ പങ്കുവെക്കും. ഞായറാഴ്ച ഖത്തർ സമയം വൈകീട്ട് 6.30ന് സൂം പ്ലാറ്റ്ഫോമിൽ 849 7790 3018 എന്ന ഐ. ഡിയും 112233 പാസ് വേർഡും ഉപയോഗിച്ചുകൊണ്ട് എല്ലാവർക്കും പങ്കെടുക്കാം. വിശദ വിവരങ്ങൾക്ക് +974 6665 9842 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.