Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമ​ല​യാ​ളി സ​മ്മേ​ള​നം:...

മ​ല​യാ​ളി സ​മ്മേ​ള​നം: കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം

text_fields
bookmark_border
മ​ല​യാ​ളി സ​മ്മേ​ള​നം: കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം
cancel
camera_alt

Representational Image

ദോ​ഹ: ഖ​ത്ത​ർ മ​ല​യാ​ളി സ​മ്മേ​ള​ന​ത്തി​ന്റെ ഭാ​ഗ​മാ​യ കാ​യി​കമ​ത്സ​ര​ങ്ങ​ളി​ലെ ആ​ദ്യ ഇ​ന​മാ​യ വോ​ളി​ബാ​ളി​ന് വെ​ള്ളി​യാ​ഴ്ച ആ​സ്പ​യ​ർ ഡോ​മി​ൽ തു​ട​ക്കം കു​റി​ക്കും. രാ​വി​ലെ ഏ​ഴ​ര മ​ണി​ക്ക് ആ​രം​ഭി​ച്ച്, മു​ഴു ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന വോ​ളി​ബാ​ൾ മ​ത്സ​ര​ങ്ങ​ൾ ര​ണ്ടാം കോ​ർ​ട്ടി​ൽ ആ​ണ് ന​ട​ക്കു​ക. എ, ​ബി എ​ന്നീ ര​ണ്ട് ഡി​വി​ഷ​നു​ക​ളി​ൽ ആ​യാ​ണ് ക​ളി​ക​ൾ.

ഇ​ൻ​കാ​സ് കോ​ഴി​ക്കോ​ട്, ക​ൾ​ച്ച​റ​ൽ ഫോ​റം കോ​ഴി​ക്കോ​ട്, അ​ന​ക്സ് പാ​ല​ക്കാ​ട്, ദോ​സ്താ​ന കൊ​ല്ലം, സ്ട്രൈ​ക്കേ​ഴ്സ് ബ​ർ​വ പ​ത്ത​നം​തി​ട്ട, ഫൈ​റ്റേ​ഴ്സ് എ​റ​ണാ​കു​ളം എ​ന്നീ ടീ​മു​ക​ളാ​ണ് എ ​ഡി​വി​ഷ​നി​ൽ മാ​റ്റു​ര​ക്കു​ന്ന​ത്. ബി ​ഡി​വി​ഷ​നി​ൽ അ​ൽ ജാ​സി ഐ.​സി.​എ തൃ​ശൂ​ർ, പി.​ബി.​എ​ഫ്.​സി പാ​ല​ക്കാ​ട്, ക്യൂ.​സി.​എം.​സി കോ​ഴി​ക്കോ​ട്, ദോ​സ്താ​ന കൊ​ല്ലം, ക്യൂ ​ചെ​മ്നാ​ടി​യ​ൻ​സ് കാ​സ​ർ​കോ​ട്, ക​ൾ​ച്ച​റ​ൽ ഫോ​റം കോ​ഴി​ക്കോ​ട്, എ.​ജി.​എ​ഫ്.​സി മ​ല​പ്പു​റം, വാ​രി​യേ​ഴ്‌​സ് മ​ല​പ്പു​റം എ​ന്നീ ടീ​മു​ക​ൾ കൊ​മ്പ് കോ​ർ​ക്കും.രാ​വി​ലെ ഏ​ഴ​ര​മ​ണി​ക്ക് ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ എ ​ഡി​വി​ഷ​ൻ ടീ​മു​ക​ളാ​യ ദോ​സ്താ​ന കൊ​ല്ല​വും ഫൈ​റ്റേ​ഴ്സ് എ​റ​ണാ​കു​ള​വും ആ​ണ് ഏ​റ്റു​മു​ട്ടു​ന്ന​ത്. കാ​ണി​ക​ൾ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarMalayali ConferenceSports competitions
News Summary - Malayali Conference: Sports competitions begin today
Next Story