മലയാളി സമാജം ക്വിസ് മത്സരവും പ്രതിഭ സംഗമവും
text_fieldsദോഹ: മലയാളി സമാജവും റേഡിയോ മലയാളവും ചേർന്ന് കഴിഞ്ഞ അധ്യയനവർഷം പത്താം ക്ലാസ് പരീക്ഷയിൽ മലയാളത്തിന് ഉന്നതവിജയം നേടിയ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികളെയും അധ്യാപകരെയും ആദരിച്ചു.
ഐ.സി.സി അശോക ഹാളിൽ നടന്ന ചടങ്ങിൽ മലയാളി സമാജം സീനിയർ വൈസ് പ്രസിഡന്റ് വേണുഗോപാലൻ പിള്ള അധ്യക്ഷത വഹിച്ചു. ചെയർപേഴ്സൻ ലത ആനന്ദ് നായർ ആമുഖപ്രസംഗം നടത്തി. പ്രേംജിത്, റേഡിയോ മലയാളം സി.ഇ.ഒ അൻവർ ഹുസൈൻ, ഐ.സി.സി പ്രസിഡന്റ് മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ എന്നിവർ സംസാരിച്ചു. ഗ്ലോബൽ ബിസിനസ് സ്ട്രാറ്റജിസ്റ്റും മാനേജ്മെന്റ് സ്പീക്കറും അൽ റവാബി ഗ്രൂപ് ജനറൽ മാനേജറുമായ കണ്ണു ബക്കർ മുഖ്യാതിഥിയായി.
ഇന്റർ സ്കൂൾ മലയാളം ക്വിസ് മത്സരത്തിൽ ഭവൻസ് പബ്ലിക് സ്കൂൾ വിജയികളായി. ഫസ്റ്റ് റണ്ണർ അപ് നോബിൾ സ്കൂളും സെക്കൻഡ് റണ്ണർ അപ്പ് എം.ഇ.എസും കരസ്ഥമാക്കി. കണ്ണു ബക്കർ ക്വിസ് ജേതാക്കൾക്കുള്ള അവാർഡ് സമ്മാനിച്ചു.
മലയാള പ്രതിഭ പുരസ്കാരത്തിന് ഇത്തവണ 170 വിദ്യാർഥികളാണ് അർഹരായത്. റിയാസ് അഹമ്മദ് സ്വാഗതവും ചെറിയാൻ നന്ദിയും പറഞ്ഞു. അരുൺ പിള്ളയും ജയശ്രീ സുരേഷും പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.