മലയാണ്മ സൗഹൃദസംഗമം
text_fieldsദോഹ: കേരളത്തിന്റെ പൈതൃകം സൗഹാർദത്തിന്റേതാണെന്നും ഇന്ത്യയിലെ ഇതരഭാഗങ്ങളിൽ രൂപപ്പെടുന്ന വെറുപ്പിന്റെ രാഷ്ട്രീയം കേരളത്തിൽ വിജയിക്കാതിരിക്കുന്നത് ഈ പാരമ്പര്യത്തിന്റെ തീക്ഷ്ണത കൊണ്ടാണെന്നും ശാന്തിനികേതൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ ഡോ. സലിൽ ഹസൻ അഭിപ്രായപ്പെട്ടു. കേരളപ്പിറവിയോടനുബന്ധിച്ച് സി.ഐ.സി വക്റ സോൺ സംഘടിപ്പിച്ച 'മലയാണ്മ' സൗഹൃദസംഗമത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ഉസ്മാൻ പുലാപ്പറ്റ സ്വാഗതം പറഞ്ഞു.
രഘുനാഥ് കൃഷ്ണയുടെ മിമിക്രി, മലർവാടി കുട്ടികളുടെ ഒപ്പന, ഷബീബും സാലിമും ചേർന്ന് മധുരം മലയാളം തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു.
സിദ്ധീഖ് ആൻഡ് ടീം, നിതീഷ് തുടങ്ങിയവർ ഗാനങ്ങളാലപിച്ചു. വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. ഫൈസൽ അബൂബക്കർ നിയന്ത്രിച്ചു. സി.ഐ.സി വക്റ സോൺ പ്രസിഡന്റ് മുസ്തഫ കാവിൽകുത്ത് സമാപന പ്രഭാഷണം നിർവഹിച്ചു. ഡോ.സൽമാൻ , സാലിം വേളം, ഷബീബ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.