മഞ്ഞപ്പട ഫാൻസ് മീറ്റപ്പും ഷൂട്ടൗട്ട് മത്സരവും
text_fieldsദോഹ: ഏഷ്യൻ കപ്പ് ഫുട്ബാൾ ടൂർണമെന്റിന് പിന്തുണയുമായി കേരള ബ്ലാസ്റ്റേഴ്സ് ആരാധക സംഘമായ ഖത്തർ മഞ്ഞപ്പട ഇന്ത്യൻ ഫാൻസ് മീറ്റപ്പും ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിച്ചു. കൂറ്റൻ ത്രിവർണ പതാക പിടിച്ച് ബാൻഡിന്റെ അകമ്പടിയോടെ അണിനിരന്ന ഖത്തറിലെ ഇന്ത്യൻ ആരാധകർ ഏഷ്യൻ കപ്പിനുള്ള വിളംബരമായി മാറി.
ലോക കേരളസഭ മെംബറും ഐ.സി.ബി.എഫ് അംഗവുമായ അബ്ദുൽ റഊഫ് കൊണ്ടോട്ടി സംസാരിച്ചു. വിവിധ രാജ്യക്കാർ ഉൾപ്പെടെ 32 ടീമുകൾ പങ്കെടുത്ത ഷൂട്ടൗട്ട് ടൂർണമെന്റിൽ ന്യൂ ടാസ്ക് ഖത്തർ വിജയികളായി. ബിൻ മഹ്മൂദ് എഫ്.സി, ഡൗൺ ടൗൺ എഫ്.സി തുടങ്ങിയവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് കാഷ് പ്രൈസുകളും ട്രോഫികളും ഖത്തർ മഞ്ഞപ്പടയുടെ മുഴുവൻ ഓർഗനൈസിങ് അംഗങ്ങളുടെ നേതൃത്വത്തിൽ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.