മഞ്ചേരി മണ്ഡലം മെഡിക്കൽ ക്യാമ്പും വെയ്റ്റ് ലോസ് ചലഞ്ചും സംഘടിപ്പിച്ചു
text_fieldsദോഹ: റിയാദ മെഡിക്കൽ സെന്ററുമായി സഹകരിച്ച് ഖത്തർ കെ.എം.സി.സി മഞ്ചേരി മണ്ഡലം കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പും 42 ദിവസം നീണ്ടുനിൽക്കുന്ന വെയ്റ്റ് ലോസ് ചലഞ്ചും സംഘടിപ്പിച്ചു. റിയാദ മെഡിക്കൽ സെന്ററിൽ വെച്ച് നടന്ന ക്യാമ്പിന്റെ ഉദ്ഘാടന സെഷനിൽ സംസ്ഥാന ആക്ടിങ് പ്രസിഡന്റ് കെ. മുഹമ്മദ് ഈസ ഉദ്ഘാടനം നിർവഹിച്ചു. മഞ്ചേരി മണ്ഡലം പ്രസിഡന്റ് സൽമാൻ തുറക്കൽ അധ്യക്ഷനായി.
റിയാദ മെഡിക്കൽ മാനേജിങ് ഡയറക്ടർ ജംഷീർ ഹംസ, കെ.എം.സി.സി മലപ്പുറം ജില്ല ഭാരവാഹികളായ സവാദ് വെളിയംകോട്, അക്ബർ മങ്കട, റഫീഖ് കൊണ്ടോട്ടി, ഇസ്മായിൽ ഹുദവി പാണ്ടിക്കാട് തുടങ്ങിയവർ ആശംസയറിയിച്ചു. മഞ്ചേരി മണ്ഡലം ജനറൽ സെക്രട്ടറി യാസിർ പൂന്താനം, ട്രഷറർ സമീർ ഒറവമ്പ്രം പരിപാടിക്ക് നേതൃത്വം നൽകി. തുടർന്ന് നടന്ന മെഡിക്കൽ ക്യാമ്പിന് മഞ്ചേരി മണ്ഡലം നേതാക്കളായ അൻവർ മേലാക്കം, സമീഹ് ആമയൂർ, ലുക്മാൻ എടപ്പറ്റ, സഫീർ മരത്താണി, മുബാറക് പാണ്ടിക്കാട്, മുജീബ് വൈശ്യർ, ഷമീർ ആഞ്ഞിലങ്ങാടി, ഷാഫി രാമൻകുളം, അൻവർ വൈശ്യർ, റാഷിദ് റഹ്മാനി, മൊയ്ദുപ്പ കീഴറ്റൂർ, അംജദ് അമയൂർ, ശനീജ് എടപ്പറ്റ, ഷാഫി വെള്ളാങ്ങാട് എന്നിവർ നേതൃത്വം നൽകി. വിജയികൾക്ക് സ്വർണനാണയം സമ്മാനമായി നൽകുന്ന വെയ്റ്റ് ലോസ് ചലഞ്ചിൽ 100ൽപരം ആളുകൾ പങ്കെടുക്കുന്നുണ്ട്. വിജയികളെ ചലഞ്ചിന്റെ 42ാം ദിവസം (ഡിസംബർ എഴിന്) റിയാദ മെഡിക്കൽ സെന്ററിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.