'മാനോ ദെ ദിയോസ്' കവര്‍ പ്രകാശനം
text_fieldsദോഹ: ഫുട്ബാള്‍ ഇതിഹാസം ഡീഗോ മറഡോണയെ കുറിച്ച് മാധ്യമ പ്രവര്‍ത്തകന്‍ എ.വി. ഫര്‍ദീസ് എഴുതിയ 'മാനോ ദെ ദിയോസ്: ദൈവത്തിന്റെ കൈ കഥപറയുന്നു' പുസ്തകത്തിന്റെ കവര്‍ പ്രകാശനം ലോകകപ്പ് ഫുട്ബാളിന് അരങ്ങൊരുങ്ങുന്ന ഖത്തറില്‍ നടന്നു.
റേഡിയോ മലയാളം സ്റ്റുഡിയോയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ അഡ്വൈസറി കൗണ്‍സില്‍ ചെയര്‍മാന്‍ കെ.മുഹമ്മദ് ഈസയില്‍ നിന്നും റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ ഹുസൈന്‍ കവര്‍ ഏറ്റുവാങ്ങി. കളിക്കളത്തിലെ മാജിക്കല്‍ റിയലിസമെന്ന് വിശേഷിപ്പിക്കാവുന്ന മറഡോണ പൊലിഞ്ഞുപോയെങ്കിലും ലോകമെങ്ങുമുള്ള ഫുട്ബാള്‍ ആരാധകര്‍ അദ്ദേഹത്തിന്റെ ഓര്‍മകള്‍ നെഞ്ചിലേറ്റുന്നുണ്ട് -കവര്‍ പ്രകാശനം ചെയ്ത് കെ. മുഹമ്മദ് ഈസ പറഞ്ഞു.
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തിലാണ് മാനോ ദെ ദിയോസാ പ്രകാശനം ചെയ്യുന്നത്. ലിപി ബുക്‌സാണ് പ്രസാധകര്‍. ആര്‍.ജെ. പാര്‍വതി, ഇന്ത്യന്‍ മീഡിയ ഫോറം ട്രഷറര്‍ ഷഫീക് അറക്കല്‍ എന്നിവര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.