മാപ്പിളകലാ അക്കാദമി ഈദ് സംഗമവും പ്രകാശനവും
text_fieldsദോഹ: പാട്ടുകൾ പാടിയും പറഞ്ഞും മാപ്പിളകലാ അക്കാദമി ഖത്തർ നേതൃത്വത്തിൽ ഈദ് സംഗമം സംഘടിപ്പിച്ചു. അൽ സദ്ദ് റാന്തൽ റസ്റ്റാറന്റ് ഹാളിൽ അക്കാദമിയുടെ പാട്ടുകാരുടെ പെരുന്നാൾ പാട്ടുകളും ഷഫീർ വാടാനപ്പള്ളിയുടെ പാട്ടുവഴികളെ കുറിച്ചുള്ള അവതരണവും നടന്നു.
ഗ്രന്ഥകാരനും അക്കാദമി ഭാരവാഹിയുമായ ഷാഫി പിസി പാലം രചനയും മുത്തലിബ് മട്ടന്നൂർ സംഗീതവും നിർവഹിച്ച് സക്കീർ സരിഗ ആലപിച്ച ‘യേ ഷഹർ’ എന്ന ഉർദു ഗസലിന്റെ പ്രകാശനം ഐ.സി.ബി.എഫ് മാനേജ്മെന്റ് കമ്മിറ്റി അംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി നിർവഹിച്ചു.
മുഹ്സിൻ തളിക്കുളമാണ് ഗസലിന്റെ സംവിധാനം നിർവഹിച്ചത്. പ്രസിഡന്റ് അബ്ദുൽ മുത്തലിബ് മട്ടന്നൂർ സംഗമം ഉദ്ഘാടനം നിർവഹിച്ചു. ചെയർമാൻ മുഹ്സിൻ തളിക്കളം അധ്യക്ഷത വഹിച്ചു. ബഷീർ അമ്പലത്ത് വട്ടേക്കാട്, അലവി വയനാടൻ, ബദ്റുദ്ദീൻ, ഷാജു തളിക്കുളം, മജീദ്, റഫീഖ് വാടാനപ്പള്ളി, ഹംസ വെളിയങ്കോട് തുടങ്ങിയവർ നേതൃത്വം നൽകി. ഹിബ ബദറുദ്ദീൻ, മജീദ് പാലക്കാട്, സിദ്ദീഖ് ചെറുവല്ലൂർ, മുസ്തഫ ഹസ്സൻ, ഹംസ എടക്കഴിയൂർ, സലീം, അയൂബ് ഖാൻ, നൗഷാദ് മലബാർ, ധന്യ, ലുബിന, അജ്മൽ, ജംഷീർ, മുനീർ, ഫിർദൗസ്, അസീസ് തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.