വർണശബളമായ മാർച്ച്പാസ്റ്റിൽ ആയിരങ്ങൾ അണിനിരക്കും
text_fieldsദോഹ: ഖത്തർ ദേശീയ കായികദിനത്തിെൻറ ഭാഗമായി ഇന്ത്യൻ പ്രവാസികൾക്കായി കൾച്ചറൽ ഫോ റം സംഘടിപ്പിക്കുന്ന നാലാമത് കായികമേള ‘എക്സ്പാറ്റ് സ്പോട്ടിവ് 2020’ നാളെ തുടങ്ങും. 13 ടീ മുകളിൽനിന്നായി എണ്ണൂറിലധികം കായികതാരങ്ങൾ മാറ്റുരക്കുന്ന മത്സരങ്ങൾ നാളെ രാവിലെ എട്ടുമുതൽ ഖത്തർ സ്പോർട്സ് ക്ലബിലാണ് നടക്കുക. സ്പോട്ടീവിലെ ഏറ്റവും ആകർഷണീയ ഇനമായ മാർച്ച് പാസ്റ്റ് നാളെ മൂന്നുമണിക്ക് ഖത്തർ സ്പോർട്സ് ക്ലബിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഖത്തറിെൻറയും ഇന്ത്യയുടെയും സാംസ്കാരിക വൈവിധ്യങ്ങളും കായികനേട്ടങ്ങളും വരച്ചുകാണിക്കുന്ന മാർച്ച് പാസ്റ്റിൽ മത്സരത്തിൽ പങ്കെടുക്കുന്ന 13 ടീമുകൾക്കുപുറമെ കുട്ടികളുടെ വേദിയായ മലർവാടി ഖത്തറും പങ്കെടുക്കും. ഒപ്പന, ദഫ്മുട്ട്, ബാൻറ് മേളം, ചെണ്ടമേളം, വിവിധ ഇന്ത്യൻ, ഖത്തർ കലാരൂപങ്ങൾ തുടങ്ങിയവ മാർച്ച് പാസ്റ്റിൽ ഉണ്ടാവും.
എക്സ്പാറ്റ് സ്പോട്ടിവ് ദീപശിഖ പ്രയാണം, ഖത്തർ ദേശീയ കായികദിന െഎക്യദാർഢ്യം, ഖത്തർ ദേശീയ കായികദിന പതാക കൈമാറ്റം, ദോഹ ലോകകപ്പ് 2022 െഎക്യദാർഢ്യം തുടങ്ങിയ പരിപാടികളും നടക്കും.വൈകീട്ട് മൂന്നുമണിക്ക് നടക്കുന്ന എക്സ്പാറ്റ് സ്പോട്ടീവ് ഔപചാരിക ഉദ്ഘാടന പരിപാടിയിൽ ഇന്ത്യയിൽനിന്നുള്ള അതിഥികൾ, ഖത്തറിലെ മന്ത്രാലയ ഉദ്യോഗസ്ഥർ, ഇന്ത്യൻ പ്രവാസി സമൂഹത്തിലെ നേതാക്കൾ, പരിപാടിയുടെ പ്രായോജകരായ സ്ഥാപന മേധാവികൾ തുടങ്ങിവർ പങ്കെടുക്കും. രണ്ടാംദിന മത്സരങ്ങൾ ഖത്തർ ദേശീയ കായികദിനമായ െഫബ്രുവരി 11ന് ഉച്ചക്ക് ഒരുമണി മുതൽ ആരംഭിക്കും. വൈകീട്ട് ആറിന് നടക്കുന്ന സമാപന പരിപാടിയിൽ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറും. സമാപന പരിപാടിയിലും സമ്മാനദാന ചടങ്ങിലും പ്രമുഖർ സംബന്ധിക്കും. വാർത്താസമ്മേളനത്തിൽ വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ ദേശീയ ജനറൽ സെക്രട്ടറി ഷീമ മുഹ്സിൻ, ഇന്ത്യൻ അത്ലക്ഷ് ഷിജ്ന മോഹൻ, കൾചറൽ ഫോറം പ്രസിഡൻറ് ഡോ. താജ് ആലുവ, ഇന്ത്യൻ സ്പോർട്സ് സെൻറർ ആക്ടിങ് പ്രസിഡൻറും സിറ്റി എക്സ്ചേഞ്ച് സി.ഇ.ഒയുമായ ഷറഫ്. പി. ഹമീദ്, കൾചറൽ ഫോറം വൈസ് പ്രസിഡൻറ് ആബിദ സുബൈർ, ട്രഷറർ ടി.െക. ബഷീർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.