മാർക് ആൻഡ് സേവ് ഖത്തറിൽ പ്രവർത്തനമാരംഭിച്ചു
text_fieldsമാർക് ആൻഡ് സേവ് ഔട്‍ലറ്റ് ഉദ്ഘാടനം ഡി റിങ് റോഡിൽ വെസ്റ്റേൺ ഇന്റർനാഷനൽ ഗ്രൂപ് ചെയർമാൻ ബഷീർ കെ.പിയുടെ നേതൃത്വത്തിൽ നിർവഹിക്കുന്നു
ദോഹ: ഖത്തറിലെ സ്വദേശികൾക്കും പ്രവാസികൾക്കും പുത്തൻ ഷോപ്പിങ് അനുഭവവുമായി വെസ്റ്റേൺ ഇന്റർനാഷനൽ ഗ്രൂപ്പിന്റെ വാല്യൂ റീടൈലർ സംരംഭമായ ‘മാർക്ക് ആന്ഡ് സേവ്’ പ്രവർത്തനമാരംഭിച്ചു. ഗൾഫ് മേഖലയിലെ 19ാമത്തെ ഔട്ട്ലെറ്റാണ് ഖത്തറിൽ കഴിഞ്ഞ ദിവസം തുടങ്ങിയത്. ഗൾഫിൽ കൂടുതൽ വിപുലീകരണ പദ്ധതികളാണ് സ്ഥാപനം ലക്ഷ്യമിടുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
മാർക്ക് ആന്ഡ് സേവിന്റെ പുതിയ ബ്രാഞ്ച് ഖത്തറിലെ ഡി റിങ് റോഡിലാണ് പ്രവർത്തനം ആരംഭിച്ചത്. വെസ്റ്റേൺ ഇന്റർനാഷനൽ ഗ്രൂപ്പ് ചെയർമാൻ ബഷീർ കെ.പി, ഡയറക്ടർമാരായ നവാസ് ബഷീർ കെ.പി, ഫായിസ് ബഷീർ കെ.പി, നൗഫൽ കെ.പി, റമീസ് ബഷീർ കെ.പി, ഫാസിൽ പി എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. ഫാക്ടറിയിൽ നിന്ന് നേരിട്ട് മികച്ച ഗുണമേന്മയുള്ള ഉൽപന്നങ്ങൾ മിതമായ നിരക്കിൽ ഉപഭോക്താവിന് നൽകുന്ന മാർക്ക് ആൻഡ് സേവ് സ്ഥാപനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്. ഭക്ഷ്യ, ഭക്ഷ്യേതര വിഭാഗങ്ങൾക്കു പുറമെ ഫ്രഷ്, ഡിപാർട്ട്മെന്റ്, ഗ്രോസറി, ഗാർമെന്റ്സ്, ഇലക്ട്രോണിക്സ്, ഹെൽത്ത് ആന്ഡ് ബ്യൂട്ടി, വീട്ടുപകരണങ്ങൾ തുടങ്ങി എല്ലായിനങ്ങളിലും ഭൂരിഭാഗം ഉൽപന്നങ്ങളും ഇവിടെ ലഭ്യമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.