ആഫ്രിക്കയിൽ വിപണി സാധ്യത –രാമചന്ദ്രൻ ഒറ്റപത്ത്
text_fieldsദോഹ: കേരളം ബിസിനസ് ഫോറം 'മീറ്റ് ദി ലെജൻഡ്' പ്രഭാഷണ പരിപാടിയിൽ അതിഥിയായി ആഫ്രിക്കൻ മണ്ണിൽ വിജയഗാഥ രചിച്ച മലയാളി വ്യാപാര പ്രമുഖൻ രാമചന്ദ്രൻ ഒറ്റപത്ത്. ബൊട്സ്വാനയിലെ പ്രമുഖ റീട്ടെയിൽ വാണിജ്യ സ്ഥാപനമായ ചോപ്പിസ് ഗ്രൂപ്പിെൻറ സ്ഥാപകനും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ രാമചന്ദ്രൻ, തെൻറ അനുഭവങ്ങൾ കേൾവിക്കാരുമായി പങ്കുവെച്ചു. കെനിയ, സാംബിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലായി വ്യാപിച്ച കിടക്കുന്ന 166 ഹൈപർ മാർക്കറ്റുകളുടെ സ്ഥാപകനാണ് ഈ തൃശൂർകാരൻ.
തദ്ദേശീയരായ ആഫ്രിക്കൻ ജനതയുടെയും സർക്കാറുകളുടെയും തികഞ്ഞ പിന്തുണയും അനുകൂല വിപണിയുമാണ് ചോപ്പിസ് ഗ്രൂപ്പിെൻറ വിജയത്തിനാധാരമെന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനം, ഉൽപാദന മേഖല എന്നിവയിൽ ആഫ്രിക്കൻ മണ്ണിൽ വിപണി സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഐ.ബി.പി.സി ബോർഡ് ഓഫ് ഗവർണർ അംഗങ്ങളായ മണികണ്ഠൻ, താഹ മുഹമ്മദ്, കെ.ബി.എഫ് അഡ്വൈസറി ബോർഡ് ചെയർമാൻ ജയരാജ് തുടങ്ങിയവർ പങ്കെടുത്തു. കെ.ബി.എഫ് പ്രസിഡൻറ് ഷാനവാസ് ബാവ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നിഹാദ് മുഹമ്മദ് സ്വാഗതവും ജോ.സെക്രട്ടറി കിമി അലക്സാണ്ടർ നന്ദിയും പറഞ്ഞു. വർഗീസ് വർഗീസ് സെഷൻ മോഡറേറ്ററായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.