ചൊവ്വ ഇന്ന് ഭൂമിയോടടുത്ത്
text_fieldsദോഹ: ചുവന്ന ഗ്രഹമെന്ന അപരനാമത്തിൽ അറിയപ്പെടുന്ന ചൊവ്വ ഗ്രഹം ഇന്ന് ഭൂമിയോടടുത്ത് വരും. വൈകീട്ട് മുതൽ ബുധനാഴ്ച സൂര്യോദയം വരെ സാധാരണ ദിവസങ്ങളിലേതിനേക്കാൾ കൂടുതൽ തിളക്കത്തിലും വലുപ്പത്തിലും ഗ്രഹത്തെ കാണാനാകുമെന്നും ഖത്തർ കലണ്ടർ ഹൗസ്.
ഭൂമിയോട് ഏറ്റവും അടുത്ത ബിന്ദുവിൽ ചൊവ്വ ഗ്രഹം എത്തുന്നതിനാലാണ് ഇത് സാധ്യമാകുന്നത്. പ്രാദേശിക സമയം ബുധനാഴ്ച പുലർച്ചെ 2.18നാണ് ഭൂമിയോട് ഏറ്റവും അടുത്ത ബിന്ദുവിൽ ഗ്രഹം എത്തുക. സൂര്യനും ചൊവ്വയും എതിർ ഭാഗത്തായി വരുന്ന ഈ പ്രതിഭാസം ഗോളശാസ്ത്രത്തിൽ വളരെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. ഇതുമൂലം ചൊവ്വയെ ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഏറ്റവും തിളക്കത്തോടെയും വലുപ്പത്തിലും നഗ്ന നേത്രങ്ങളാൽ കാണാൻ സാധിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസിലെ ഡോ. ബഷീർ മർസൂഖ് പറഞ്ഞു.
ഈ പ്രതിഭാസത്തിൽ ചൊവ്വ സൂര്യനിൽ നിന്നും ഏറ്റവും വിദൂരത്തായ അവസ്ഥയിലായിരിക്കും. സൂര്യെൻറ കേന്ദ്രത്തിൽ നിന്നും 211.5 മില്യൻ കിലോമീറ്റർ അകലത്തിലായിരിക്കും ചൊവ്വ. അതേസമയം, ഭൂമിയുടെ കേന്ദ്ര ബിന്ദുവിൽ നിന്നും 62.3 മില്യൻ കിലോമീറ്റർ മാത്രം അകലത്തിലായിരിക്കും ചൊവ്വ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.