ദേശീയ ദിനാഘോഷവുമായി മർസ ഹൈപ്പർമാർക്കറ്റ്; വമ്പൻ പ്രമോഷന് തുടക്കം
text_fieldsദോഹ: ഖത്തർ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വമ്പൻ പ്രമോഷനൽ ഓഫറുകളുമായി പ്രമുഖ റീട്ടെയിൽ ശൃംഖലയായ മർസ ഹൈപ്പർമാർക്കറ്റ്. ഡിസംബർ 16ന് തുടങ്ങിയ ദേശീയ ദിന പ്രമോഷൻ 31വരെ നീളും.
ആഘോഷങ്ങളുടെ ഭാഗമായി ഫ്രഷ് ഫുഡ്, പലചരക്ക് സാധനങ്ങൾ, ഗാർഹിക വസ്തുക്കൾ, ഇലക്ട്രോണിക്സ്, വസ്ത്രങ്ങൾ, ഫാഷൻ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ഉൽപന്നങ്ങൾ വൻ വിലക്കിഴിവോടെയാണ് മർസ ഉപഭോക്താക്കൾക്കയി ഒരുക്കിയിരിക്കുന്നത്. വെറും 18, 12, 20, 24 ഖത്തർ റിയാൽ വിലയിൽ ആരംഭിക്കുന്ന 1800 ലധികം ഉൽപന്നങ്ങൾ ഈ അവസരത്തിൽ സ്വന്തമാക്കാമെന്ന് മാനേജ്മെന്റ് അറിയിച്ചു.
വസ്ത്രങ്ങൾ, പാദരക്ഷകൾ, ലേഡീസ് ഹാൻഡ് ബാഗുകൾ, കളിപ്പാട്ടങ്ങൾ, ഹൗസ് ഹോൾഡ് ഇനങ്ങൾക്ക് 18 ശതമാനം കിഴിവും ലഭ്യമാണ്. മർസ ജെ മാൾ മർഖിയ, ഐൻ ഖാലിദ്, ബിൻ ഉംറാൻ, മുശൈരിബ് എന്നീ ബ്രാഞ്ചുകളിൽ ദേശീയ ദിന ഓഫറുകൾ ലഭ്യമാണ്. ഉപഭോക്താക്കൾക്ക് ആവശ്യമായ ഉൽപന്നങ്ങൾ ആകർഷകമായ വിലയ്ക്കാണ് ഒരുക്കിയത്.
2011 മുതൽ ഐൻ ഖാലിദിൽ പ്രവർത്തിക്കുന്ന മർസക്ക് ഇപ്പോൾ ഖത്തറിൽ നാല് ശാഖകളുണ്ട്. 2025 കൂടുതൽ ഔട്ട്ലെറ്റുകൾ പ്രവർത്തനമാരംഭിക്കും. മർസയുടെ സഹോദര സ്ഥാപനമായ അറബി സ്വീറ്റ്സ് ലാസിസിന്റെ ശാഖകൾ മുഐതർ, ഇസ്ഗാവ എന്നിവടങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.
ഉപഭോക്താക്കളുടെ തുടർച്ചയായ പിന്തുണക്കും വിശ്വസ്തതക്കും മാനേജിങ് ഡയറക്ടർ ജാഫർ കണ്ടോത്ത് നന്ദി അറിയിച്ചു. ‘ഞങ്ങളുടെ വിജയയാത്രയിൽ പ്രധാന പിന്തുണ നൽകുന്ന ഉപഭോക്തൃ സമൂഹത്തിന് തിരികെ നൽകാനുള്ള സമയമാണ് ദേശീയ ദിനം. ഓരോ കുടുംബത്തിനും ഈ പ്രത്യേക അവസരം പരമാവധി പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ഈ പ്രമോഷനുകളിലൂടെ ക്രമീകരിച്ചിട്ടുണ്ട്’ ഗ്രൂപ് ജനറൽ മാനേജർ ഹാരിസ് ഖാദർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.