ഇന്നുമുതൽ പള്ളികളിൽ 20 മിനിറ്റുമുമ്പ് എത്താം
text_fieldsദോഹ: കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ ഭാഗമായി തുറന്ന പള്ളികളിൽ പ്രാർഥനകൾ സാധാരണ രൂപത്തിലേക്ക് മടങ്ങിവരുന്നു. പള്ളിയിലെ ബാങ്കുവിളിക്കലിനും നമസ്കാരത്തിനും ഇടയിലുള്ള കാത്തിരിപ്പ് സമയം 20 മിനിറ്റായി ഇസ്ലാമിക മതകാര്യ മന്ത്രാലയം ദീർഘിപ്പിച്ചു. ബുധനാഴ്ചത്തെ സുബ്ഹ് നമസ്കാരം മുതൽ ഇത് പ്രാബല്യത്തിൽവരും. സുബ്ഹ് നമസ്കാരത്തിനും അസ്ർ നമസ്കാരത്തിനും ഇനിമുതൽ 20 മിനിറ്റുമുേമ്പ പള്ളിയിൽ വിശ്വാസികൾക്ക് എത്താം. ബാങ്കുവിളിക്കും ഇഖാമത്തിനും ഇടയിൽ 20 മിനിറ്റ് പള്ളിയിൽ നമസ്കാരത്തിന് കാത്തിരിക്കാനാകും.
നിലവിൽ ബാങ്കുവിളിച്ച ഉടൻ പള്ളികൾ തുറക്കുന്നില്ല. നമസ്കാരത്തിനു തൊട്ടുമുമ്പാണ് പള്ളികൾ തുറക്കുന്നത്. ഇന്നു മുതൽ ഈ സ്ഥിതി മാറി ബാങ്കുവിളിച്ച് കഴിഞ്ഞ് നമസ്കാരത്തിന് 20 മിനിറ്റുമുമ്പ് പള്ളികൾ തുറക്കും. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച മാർച്ച് അവസാനത്തോടെയാണ് എല്ലാ പള്ളികളും അടച്ചിട്ടത്. എന്നാൽ, നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ ഭാഗമായി പള്ളികൾ ഘട്ടംഘട്ടമായി തുറക്കുകയായിരുന്നു. ആദ്യ ഘട്ടത്തിൽ ചില പള്ളികൾ മാത്രമാണ് തുറന്നത്. ആദ്യത്തിൽ ജുമുഅ നമസ്കാരം ഉണ്ടായിരുന്നുമില്ല. എന്നാൽ, പിന്നീട് എല്ലാ പള്ളികളും എല്ലാ നമസ്കാരത്തിനുമായി തുറക്കുകയായിരുന്നു. സെപ്റ്റംബർ ഒന്നു മുതൽ അവസാനഘട്ട നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ ഭാഗമായാണ് എല്ലാ പള്ളികളും തുറന്നത്.
പള്ളികളിലെ ടോയ്ലറ്റുകളും അംഗശുദ്ധി സൗകര്യങ്ങളും അടഞ്ഞുതന്നെ കിടക്കും. നമസ്കരിക്കാൻ വരുന്നവർ നമസ്കാര പായ കരുതണം. ആവശ്യമുള്ളവർ ഖുർആനും കരുതണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.