ഖത്തറിൽ മാസ്കിൽ ഇളവ്; പൊതു സ്ഥലത്ത് നിർബന്ധമില്ല
text_fieldsദോഹ: ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവു നൽകാൻ മന്ത്രിസഭ തീരുമാനം. ഇതു പ്രകാരം പൊതു ഇടങ്ങളിൽ മാസ്ക് അണിയുന്നതിൽ നിയന്ത്രണങ്ങളോട് ഇളവ് നൽകി. ആൾകൂട്ടമില്ലാത്ത തുറസ്സായ പൊതു സ്ഥലങ്ങളിൽ മാസ്ക് ഒഴിവാക്കാനാണ് അനുമതി നൽകിയത്. അതേസമയം, അടഞ്ഞുകിടക്കുന്ന പൊതു സ്ഥലങ്ങളിൽ (ഇൻഡോർ) മാസ്ക് നിർബന്ധമായും അണിഞ്ഞിരിക്കണം.
പൊതു- സ്വകാര്യ മേഖലകളില്‍ മുഴുവന്‍ ജോലിക്കാര്‍ക്കും ഓഫീസലും സ്ഥാപനങ്ങളിലും ഹാജരായി ജോലി ചെയ്യാനും അനുവാദം നൽകി. മാറ്റങ്ങൾ ഒക്ടോബർ മൂന്ന് ഞായറാഴ്ച മുതൽ പ്രാബല്ല്യത്തിൽ വരും.
കോവിഡ് നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്ന അന്തിമഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിൻെറ ഭാഗമായണ് കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനിച്ചത്. േരാഗികളുടെ എണ്ണം നൂറിന് തഴെയാവുകയും, വാക്സിനേഷൻ 90 ശതമാനം പിന്നിടുകയും ചെയ്തതോടെയാണ് കൂടുതൽ ഇളവുകളിലേക്ക് സർക്കാർ നീങ്ങുന്നത്.
പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ അധ്യക്ഷതയില ചേർന്ന യോഗമാണ് പുതിയ നിർദേശങ്ങൾക്ക് അംഗീകാരം നൽകിയത്.
ഘട്ടം ഘട്ടമായി കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു നൽകാനായിരുന്നു നേരത്തെയുള്ള തീരുമാനം. ഇതു പ്രകാരം മേയ് 28ന് രാജ്യത്ത് ആദ്യ ഘട്ട ഇളവുകൾ പ്രഖ്യാപിക്കു. രണ്ടാം ഘട്ടം ജൂൺ 18നും, മൂന്നാം ഘട്ടം ജൂലൈ ഒമ്പതിനും പ്രാബല്ല്യത്തിൽ വന്നെങ്കിലും നാലാം ഘട്ട ലഘൂകരണം വൈകുകായിരുന്നു. ജുലൈ 30ന് നടപ്പിൽ വരുമെന്ന് പ്രഖ്യാപിച്ച നാലാം ഘട്ടം രാജ്യത്തെ കോവിഡ് കേസുകളുടെ വർധനവ് കണക്കിലെടുത്താണ് മാറ്റിവെച്ചത്.
നാലാം ഘട്ട ലഘൂകരണത്തിൻെറ ഭാഗമായി സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ മുഴുവൻ ജീവനക്കാർക്കും ഓഫീസിൽ ഹാജരായി ജോലി ചെയ്യാം. ഓഫീസുകളിലെ യോഗങ്ങളിൽ പങ്കെടുക്കുന്ന ജീവനക്കാരുടെ പരമാവധി എണ്ണം 30 ആയി ഉയർത്തി. അംഗസംഖ്യ കൂടുകയാണെങ്കിൽ ഓൺലൈനിലേക്ക് മാറ്റണം. വാക്സിൻ സ്വീകരിക്കാത്ത ജീവനക്കാർ ആഴ്ചയിലെ റാപിഡ് ആൻറിജൻ ടെസ്റ്റ് തുടരണം. എന്നാൽ, വാക്സിൻ സ്വീകരിച്ചവർക്ക് ഈ നിബന്ധനയില്ല.
-മാസ്ക് നിർബന്ധമായ പൊതു സ്ഥലങ്ങൾ
-മാര്‍ക്കറ്റുകള്‍, പ്രദര്‍ശന കേന്ദ്രങ്ങൾ, ആളുകള്‍ ഒത്തുകൂടുന്ന ചടങ്ങുകള്‍
-പള്ളി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികൾ എന്നിവടങ്ങളിലും അവയുടെ പരിസരങ്ങളിലും
-പുറം ജോലികളിലേര്‍പ്പെട്ട ജീവനക്കാര്‍, ഉപഭോക്താക്കളുമായി ബന്ധപ്പെടുന്ന ജീവനക്കാർ
----------------------
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.