ഖത്തറിൽ വെള്ളിയാഴ്ച മുതൽ മാസ്ക് നിർബന്ധം
text_fieldsദോഹ: കോവിഡ് കേസുകളുടെ വ്യാപനവും പുതു വകഭേദമായ ഒമിക്രോണും റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ ഖത്തർ മന്ത്രിസഭ തീരുമാനം. ബുധനാഴ്ച പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കർക്കശനമാക്കാൻ തീരുമാനിച്ചത്.
ഇതിന്‍റെ ഭാഗമായി മാസ്ക് നിർബന്ധമാക്കി. പൊതു ഇടങ്ങളിൽ നേരത്തെ നൽകിയ ഇളവുകൾ എടുത്തുമാറ്റിയാണ് എല്ലായിടത്തും മാസ്ക് നിർബന്ധമാക്കാൻ തീരുമാനിച്ചത്. ഇതോടെ, ഇൻഡോറിലും ഔട്ഡോറിലും ഒരു പോലെ മാസ്ക് അണിയൽ കർശമനാക്കി. പുതിയ നിർദേശം വെള്ളിയാഴ്ച മുതൽ പ്രാബല്ല്യത്തിൽ വരുമെന്ന് മന്ത്രിസഭ അറിയിച്ചു.
അതേസമയം, പൊതു സ്ഥലങ്ങളിൽ പരിശീലനം നടത്തുന്ന കായിക താരങ്ങൾക്ക് മാസ്ക് അണിയുന്നതിൽ ഇളവ് നൽകി. സമ്മേളനങ്ങള്‍, പ്രദര്‍ശനങ്ങള്‍, മറ്റു പൊതുപരിപാടികള്‍ തുടങ്ങി തുറസായ സ്ഥലത്ത് നടക്കുന്ന പരിപാടികളില്‍ പങ്കാളിത്തം 75 ശതമാനമായി കുറച്ചു. അടച്ചിട്ട സ്ഥലത്ത് (ഇൻഡോർ) നടക്കുന്ന പരിപാടികളില്‍ 50 ശതമാനം പേര്‍ക്കാണ് പ്രവേശനം. ഇത്തരം പരിപാടികളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.